കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് കൗൺസിലിൻ്റെ കീഴിലുള്ള 22 സെക്ഷനുകളിലെ വാർഷിക യോഗവും, അടുത്ത 2 വർഷത്തേക്കുള്ള സെക്ഷൻ കമ്മറ്റി തെരഞ്ഞെടുപ്പും ജൂൺ 17 ന് ആരംഭിയ്ക്കും.
ജൂൺ 17 തിങ്കൾ രാവിലെ 9.30 ന് രാജപുരം ഏജിയിൽ വെച്ച് കാസർഗോഡ്, രാജപുരം സെക്ഷനുകളുടെ വാർഷീക യോഗവും ജൂൺ 18 ചൊവ്വ കണ്ണൂർ ഏ.ജി യിൽ വെച്ച്
ഇരിട്ടി, ഉളിക്കൽ, പേരാവൂർ, കണ്ണൂർ പയ്യന്നൂർ സെക്ഷനുകളുടെയും ‘
ജൂൺ 24 തിങ്കൾ മീനങ്ങാടി ഏ.ജിയിൽ വെച്ച് ബത്തേരി, കൽപ്പറ്റ, പുൽപ്പള്ളി, മാനന്തവാടി സെക്ഷനുകളുടെയും ജൂൺ 25 ചൊവ്വ കോഴിക്കോട് ഏ.ജി യിൽ വെച്ച്
കോഴിക്കോട്, വടകര, താമരശ്ശേരി സെക്ഷനുകളുടെയും ജൂലൈ 1 തിങ്കൾ മഞ്ചേരി എ.ജി ഹാളിൽ വെച്ച് മഞ്ചേരി നിലമ്പൂർ, കരുളായി, മലപ്പുറം, വണ്ടൂർ സെക്ഷനുകളുടെയും ജൂലൈ 2 ചൊവ്വ പാലക്കാട് ഏജിയിൽ വെച്ച് പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം സെക്ഷനുകളുടെയും വാർഷികയോഗം നടക്കും.
കഴിഞ്ഞ സാമ്പത്തീക വർഷത്തെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിയ്ക്കും.
യു.എ .ഇ സെക്ഷൻ തെരഞ്ഞെടുപ്പ് ഇതിനോടകം പൂർത്തിയായി. ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ.വി.റ്റി എബ്രഹാമും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും എല്ലാ യോഗങ്ങൾക്കും നേതൃത്വം വഹിക്കും.




