കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത് 46 ഇന്ത്യക്കാര്‍. ഇതില്‍ 24 പേരും മലയാളികളാണ്. മരിച്ച എല്ലാ മലയാളികളുടെയും മൃതദേഹം നാളെ നാട്ടിലെത്തിക്കും. നാളെ രാവിലെ എട്ടരയോടെ കൊച്ചി വിമാനത്താവളത്തിലാണ് എത്തിക്കുക. മൃതദേഹങ്ങള്‍ എംബാം ചെയ്തു തുടങ്ങി. മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തും.
തമിഴ്‌നാട്ടില്‍ നിന്നുള്ള ഏഴ് പേരും, മൂന്ന് ഉത്തര്‍പ്രദേശ് സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ മൂന്ന് പേര്‍ ആന്ധ്രാ പ്രദേശ് സ്വദേശികളാണ്. ബിഹാര്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതം മരിച്ചു. ജാര്‍ഖണ്ഡ്, കര്‍ണാടക, ഹരിയാന, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും മരിച്ചു.
മരിച്ച 46 പേരില്‍ 45 പേരുടെയും മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഒരു ബിഹാര്‍ സ്വദേശിയുടെ മൃതദേഹം നാളെയാണ് കൊണ്ടുപോകുന്നത്. മൃതദേഹങ്ങള്‍ കൊണ്ടുപോകാനുള്ള വിമാനം രാത്രി എട്ട് മണിയോടെ കുവൈത്തിലെത്തും. രാത്രി ഒരു മണിയോടെ നാട്ടിലേക്ക് തിരിക്കും. നിലവില്‍ എംബാം നടപടികള്‍ പുരോഗമിക്കുന്നു. മൃതദേഹങ്ങള്‍ നാളെ രാവിലെ കൊച്ചിയിലെത്തിക്കും. മരിച്ചവരുടെ പേരുകള്‍ ചുവടെ (ഓരോ സംസ്ഥാനങ്ങള്‍ തിരിച്ച്).
മലയാളികള്‍
1.അരുണ്‍ ബാബു
2. നിതിൻ കൂത്തൂര്‍
3. അനീഷ് കുമാര്‍
4. സിബിന്‍ എബ്രഹാം
5. തോമസ് ചിറയില്‍ ഉമ്മന്‍
6. മാത്യു തോമസ്
7. ആകാശ് ശശിധരൻ നായർ
8. രഞ്ജിത്ത് കുണ്ടടുക്കം
9. ഷിബു വർഗീസ്
10. ശ്രീജേഷ് തങ്കപ്പൻ നായർ
11. സാജു വർഗീസ്
12. കേളു പൊന്മലേരി
13. സ്‌റ്റെഫിന്‍ എബ്രഹാം സാബു
14. ബാഹുലേയൻ മരക്കാടത്ത് പറമ്ബില്‍
15. നൂഹ് പുറക്കല്‍
16. ലൂക്കോസ് വടക്കോട്ട് ഊന്നുണ്ണി
17. സാജൻ ജോർജ്
18. വാസുദേവൻ മുരളീധരൻ നായർ
19. വിശ്വാസ് കൃഷ്ണൻ
20. ശ്രീഹരി പ്രദീപ്
21. ബിനോയ് തോമസ് തോമസ്
22. ഷെമീര്‍ ഉമറുദ്ദീന്‍
23. സുമേഷ് പിള്ള സുന്ദരന്‍
24. ഡെന്നി ബേബി കരുണാകരൻ
തമിഴ്‌നാട്
25. വീരച്ചാമി മാരിയപ്പൻ
26. ചിന്നദുരൈ കൃഷ്ണമൂർത്തി
27. ശിവശങ്കർ ഗോവിന്ദ്
28. രാജു എബമേശൻ
29. കറുപ്പണ്ണൻ രാമു
30. ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ മനോഹരൻ
31. മുഹമ്മദ് ഷെരീഫ് ഷെരീഫ്
ഉത്തര്‍പ്രദേശ്
32. പ്രവീണ്‍ മാധവ് സിംഗ്
33. ജയറാം ഗുപ്ത
34. അംഗദ് ഗുപ്ത
ആന്ധ്രാ പ്രദേശ്
35. സത്യനാരായണ മൊളേട്ടി
36. ഈശ്വരുഡു മീസാല
37. ലോകനാഥം തമദ
ഒഡീഷ
38. മുഹമ്മദ് ജഹൂർ
39. സന്തോഷ് കുമാർ ഗൗഡ
ബിഹാര്‍
40. ഷിയോ ശങ്കർ സിംഗ്
ജാര്‍ഖണ്ഡ്
41. എംഡി അലി ഹുസൈന്‍
കര്‍ണാടക
42. വിജയകുമാര്‍ പ്രസന്ന
പഞ്ചാബ്
43. ഹിമത്ത് റായ്
വെസ്റ്റ് ബംഗാള്‍
44. ദ്വാരികേഷ് പട്ട നായക്
ഹരിയാന
45. അനില്‍ ഗിരി




