ക്രൈസ്തവചിന്ത പവ്വർവിഷന് നൽകുന്ന ‘വി .എം മാത്യു അവാർഡ്’ ചെയർമാൻ റവ.കെ. സി ജോൺ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്നും ഇന്ന് ഏറ്റുവാങ്ങും. വൈകിട്ട് 6 മണിക്ക് നെടുംപുറം ഐ.പി.സി ഗോസ്പൽ സെൻ്ററിലാണ് അവാർഡ്ദാനം നടക്കുന്നത്.

പ്രശസ്തിപത്രമടങ്ങുന്ന ഫലകവും ഒരു ലക്ഷം രൂപയുമാണ് അവാർഡ്. തുക പാസ്റ്റർ സാം ജോർജ് സമ്മാനിക്കും. ഐ.പി.സി തിരുവല്ല സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അദ്ധ്യക്ഷത വഹിക്കും. കെ.സി. ജോണിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ലഘുവിവരണം ഐ.സി.എച്ച്.ആർ സിനിയർ അക്കാദമിക് ഫെലോ ഡോ. ഓമന റസ്സൽ അവതരിപ്പിക്കും.

മുൻ കേന്ദ്ര മന്ത്രി പ്രൊഫ: പി.ജെ കുര്യൻ, പാസ്റ്റർമാരായ ഒ.എം രാജുക്കുട്ടി, രാജു പൂവക്കാല, വർഗീസ് മത്തായി, വി.എം മാത്യു സാറിൻ്റെ മകൻ ഫിന്നി മാത്യു, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിക്കും.
തൽസമയ സംപ്രേഷണം:



