ഐ.പി.സി. മല്ലപ്പള്ളി സെന്റർ, 67-ാമത് വാർഷിക കൺവൻഷൻ 2025 ജനുവരി 1 ബുധൻ മുതൽ 5 ഞായർ വരെ, മല്ലപ്പള്ളി സീയോൻപുരം ഗ്രൗണ്ടിൽ നടക്കും. 1 ബുധൻ വൈകുന്നേരം 6:30 ന് പൊതുയോഗം ആരംഭിക്കും.
ഐ.പി.സി മല്ലപ്പള്ളി സെന്റർ പ്രസിഡന്റ് പാസ്റ്റർ കെ വി ചാക്കോ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പാസ്റ്റർ പി. സി. തമ്പി അധ്യക്ഷത വഹിക്കും.
പാസ്റ്റർമാരായ ജോ തോമസ്, പി. സി. ചെറിയാൻ, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ(ഐ.പി.സി. കേരള സ്റ്റേറ്റ് സെക്രട്ടറി), റെജി മാത്യു, ഏബ്രഹാം ജോർജ്(ഐ.പി.സി. കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ), ജോൺസൺ ഡാനിയേൽ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
വ്യാഴം രാവിലെ 10ന് ശുശ്രൂഷക സമ്മേളനം, വെള്ളി രാവിലെ 10ന് വിമൻസ് ഫെലോഷിപ് വാർഷികം, ശനി രാവിലെ 8 ന് സ്നാനശുശ്രൂഷ, 10ന് മാസയോഗം, 2 ന് പി.വൈ.പി.എ. – സണ്ടേസ്‌കൂൾ വാർഷികം, ഞായർ രാവിലെ 8ന് തിരുവത്താഴം 10ന് സംയുക്ത ആരാധനയും സമാപന യോഗവും നടക്കും. വിമൻസ് ഫെലോഷിപ് വാർഷികത്തിൽ സിസ്റ്റർ ജെയ്നി മറിയം ജെയിംസ് പ്രസംഗിക്കും.
കൺവൻഷൻ ക്വയെർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. രാത്രിയോഗങ്ങൾ എല്ലാദിവസവും 6:30 നു ആരംഭിച്ച് 9 മണിക്ക് അവസാനിക്കും.
സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.വി.ചാക്കോയുടെയും എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായ പാസ്റ്റർ പി സി തമ്പി (വൈസ് പ്രസിഡണ്ട്), പാസ്റ്റർ ഏബ്രഹാം ഫിലിപ്പ് (സെക്രട്ടറി), സാംസൺ ടി.സി.(ജോ. സെക്രട്ടറി), സി ജെ ഫിലിപ്പ് (ട്രഷറർ), കൺവൻഷൻ കമ്മറ്റി കൺവീനർമാരായ പാസ്റ്റർ പി. ജെ. തോമസ് (പ്രാർത്ഥന), പാസ്റ്റർ കെ. സുരേഷ് കുമാർ (ഗതാഗതം), പാസ്റ്റർ ജോൺ തോമസ് (ഫുഡ് ), സാം എൻ ഏബ്രഹാം (ലൈറ്റ് & സൗണ്ട് ), സി. ജെ. ഫിലിപ്പ് (ഫിനാൻസ്), പാസ്റ്റർ റിജോ തോമസ്, പാസ്റ്റർ അനി എൻ. ഫിലിപ്പ്, സാംസൺ ടി. സി.(സംഗീതം), പാസ്റ്റർ ജോയിക്കുട്ടി പോൾ (അറേഞ്ച്മെൻറ്സ് ), സണ്ണി ചാക്കോ (വിജിലൻസ്) എന്നിവരുടെയും നേതൃത്വത്തിൽ കൺവൻഷൻ ക്രമീകരണങ്ങൾ പൂർത്തിയായ് വരുന്നു.



