ഘാനയുടെ പ്രസിഡന്റായി അസംബ്ളീസ് ഓഫ് ഗോഡ് അംഗം മഹാമ വീണ്ടും; സൂപ്രണ്ട് സ്റ്റീഫൻ വെംഗം പ്രസിഡൻ്റിനായി പ്രാർത്ഥിക്കുന്നു – വീഡിയോ

ഘാനയുടെ പ്രസിഡന്റായി അസംബ്ളീസ് ഓഫ് ഗോഡ് അംഗം മഹാമ വീണ്ടും ; സൂപ്രണ്ട് സ്റ്റീഫൻ വെംഗം പ്രസിഡൻ്റിനായി പ്രാർത്ഥിക്കുന്നു – വീഡിയോ

ഘാനയുടെ പ്രസിഡന്റായി ജോൺ ഡ്രമാനി മഹാമ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2012-2017 കാലഘട്ടത്തിൽ രാജ്യത്തിന്റെ പ്രസിഡന്റായിരുന്നുവെങ്കിലും, കഴിഞ്ഞ തെരെഞ്ഞെടുടുപ്പിൽ പരാജയപ്പെട്ടിരുന്നു. തികഞ്ഞ ദൈവവിശ്വാസിയായ ജോൺ മഹാമയും ഭാര്യ ലോർഡിനയും, അസംബ്ലീസ്‌ ഓഫ് ഗോഡ് സഭയിൽ സജീവമായ അംഗങ്ങളാണ്.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ ഏജി ഘാനയുടെ സൂപ്രണ്ട് റവ. സ്റ്റീഫൻ വെംഗവും, പ്രെസ്ബിറ്ററി സംഘവും അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും അഭിനന്ദനങ്ങളറിയിക്കുകയും ചെയ്തു.

വേൾഡ് അസംബ്ലീസ്‌ ഓഫ് ഗോഡ് ഫെലോഷിപ്പിന്റെ അടുത്ത വേൾഡ് കോൺഗ്രസ് 2026ൽ ഘാനയിൽ വെച്ചു നടത്താൻ തീരുമാനിച്ചിരിക്കെ, രാജ്യത്തിന്റെ പ്രസിഡന്റായി ഒരു ഏജിക്കാരൻ എന്നുള്ളത് ‌ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിന് അഭിമാനമാണ്!

നിയുക്ത പ്രസിഡന്റ് സമൂഹമാധ്യമങ്ങളിൽ നൽകിയ കുറിപ്പ്:

തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ എന്നെ അഭിനന്ദിക്കാൻ ജനറൽ സൂപ്രണ്ട് റവ. സ്റ്റീഫൻ വെംഗത്തിന്റെ നേതൃത്വത്തിലുള്ള ഞങ്ങളുടെ സഭയായ അസംബ്ലീസ് ഓഫ് ഗോഡിന്റെ എക്‌സിക്യൂട്ടീവ് പ്രെസ്‌ബൈറ്ററിയെ ഞാനും ഭാര്യ ലോർഡിനയും ഇന്ന് നേരത്തെ സ്വാഗതം ചെയ്തു.
വർഷങ്ങളിലുടനീളം സഭയുടെ അചഞ്ചലമായ പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശത്തിനും എന്റെ അഗാധമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

അസംബ്ലീസ് ഓഫ് ഗോഡിലെ അഭിമാനിയായ ഒരു അംഗമെന്ന നിലയിൽ, നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ സമഗ്രതയോടെയും സുതാര്യതയോടെയും നയിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.

റവ. വെംഗം, എനിക്കും എൻ്റെ കുടുംബത്തിനും എന്റെ ടീമിനും വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി. വിശ്വാസത്തോടും അർപ്പണബോധത്തോടും കൂടി, ഘാനയെ പുനഃസജ്ജമാക്കുന്നതിനും ഉയർത്തുന്നതിനും പ്രതിബദ്ധതയോടും സമഗ്രതയോടും കൂടി പ്രവർത്തിക്കാൻ ഞാൻ എന്റെ ടീമിനെ നയിക്കും.

വാർത്ത:
ജോൺ സി രാജൻ