വാഹനങ്ങൾക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; മുംബൈയിൽ സ്ത്രീയടക്കം നാല് പേർ മരിച്ചു

മുംബൈ: മുംബൈയിലെ കുർളയിൽ ബസ് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകളുൾപ്പെടെ നാലുപേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9.50 -നാണ് അപകടം.പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരണാണ്.

അതിവേഗത്തിലെത്തിയ ബസ് ഓട്ടോറിക്ഷയിലാണ് ആദ്യം ഇടിച്ചത്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.

അമിത വേഗത്തില്‍ വരുന്ന ബസിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി.യിലുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.