‘ദർശനം 2014’ ഇന്ന് ഡിസം. 7ന് നിലമ്പൂരിൽ

കേരള സ്റ്റേറ്റ് പി.വൈ.പി.എ – സണ്ടേസ്കൂൾ സംയുക്ത സമ്മേളനം

നിലമ്പൂർ: കേരള സ്റ്റേറ്റ് പിവൈപിഎ – സൺഡേ സ്കൂൾ സംയുക്ത സമ്മേളനം ‘ദർശനം 2024’ ഡിസംബർ 7 ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നിലമ്പൂർ പാലുണ്ട ന്യൂ ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കും.

പിവൈപിഎ സംസ്ഥാന ജോ. സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം സമ്മേളനം ഉദ്ഘാടനം ചെയ്യും. മലപ്പുറം മേഖലാ സൺഡേ സ്കൂൾ സൂപ്രണ്ട് പാസ്റ്റർ ടി.വി. സജി അധ്യക്ഷത വഹിക്കും.
പാസ്റ്റർ സുനിൽ സക്കറിയ, പാസ്റ്റർ ജെയിംസ് വർഗീസ് എന്നിവർ സംസാരിക്കും.

പിവൈപിഎ സംസ്ഥാന – മേഖലാ ഭാരവാഹികൾ, സൺഡേ സ്കൂൾ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.