വെറും 2 മാസം പ്രായമുള്ള കുഞ്ഞായിരിക്കുമ്പോഴാണ് എല്ലിക്ക് തേനീച്ച കുത്ത് ഏല്‍ക്കുന്നത്.
ആ തേനീച്ചകുത്ത് അവള്‍ക്കു അലര്‍ജിയായി മാറി. കുറെ ദിവസം ശ്വാസം പോലും എടുക്കാന്‍ ബുദ്ധിമുട്ടി അവള്‍ ഹോസ്പിറ്റലില്‍ കിടന്നു. അവസാനം മരണത്തിന്റെ വക്കില്‍ നിന്നാണ് അവള്‍ തിരികെ ജീവിതത്തിലേക്ക് എത്തിയത്.
അതിനുശേഷം എല്ലിയുടെ അമ്മ അവള്‍ തേനീച്ചയുള്ള ഭാഗത്തേക്ക് പോകാതെ ശ്രദ്ധിക്കുമായിരുന്നു. കാലം കടന്നുപോയി. എല്ലി വിവാഹിതയും 3 കുട്ടികളുടെ അമ്മയുമായി. അങ്ങനെ ഒരു ദിവസം എല്ലിയുടെ ദേഹത്ത് നിറയെ റേഷസ് പ്രത്യക്ഷപ്പെട്ടു. ദിവസങ്ങള്‍ കഴിയുംതോറും അവ കൂടിവന്നു. എല്ലി ആശുപത്രികള്‍ കയറിയിറങ്ങി.
പിന്നീട് അവളുടെ ജീവിതം വര്‍ഷങ്ങളോളോളം വീല്‍ചെയറിലും കട്ടിലിലും ആയി മാറി. അവള്‍ മരിക്കാന്‍ തീരുമാനിച്ചു. അതിനായി സ്വസ്ഥമായ ഒരിടത്തേക്ക് അവള്‍ മാറി. കൂടെ ഒരു ഹോംനേഴ്‌സും ഉണ്ടായിരുന്നു. മരിക്കുന്നതിന് മുന്‍പ് ശുദ്ധവായു ശ്വസിച്ചു കുറച്ചു നേരം നടക്കാന്‍ അവള്‍ തീരുമാനിച്ചു. കൂടെ ഹോംനഴ്സിനെയും കൂട്ടി.
കാടിനരികിലൂടെ നടക്കുമ്പോഴാണ് ഒരു കൂട്ടം തേനീചകള്‍ അവളെ ആക്രമിച്ചത്. ഇതുകണ്ടു ഹോംനേഴ്സ് ഓടി രക്ഷപെട്ടു. എല്ലി അവിടെ വീണു. കുറെ കഴിഞ്ഞപ്പോള്‍ തേനീച്ചകള്‍ തിരിച്ചു പോയി. ഹോം നേഴ്സ് തിരിച്ചുവന്ന് ആശുപത്രിയില്‍ പോകാമെന്നു പറഞ്ഞെങ്കിലും എല്ലി സമ്മതിച്ചില്ല.
മരണത്തെ സ്വാഗതം ചെയ്തു അവര്‍ അന്ന് ഉറങ്ങാന്‍ കിടന്നു. പക്ഷെ അവര്‍ പിറ്റേ ദിവസം മരിച്ചില്ല. ഓരോ ദിവസം കഴിയും തോറും കൂടുതല്‍ ഉന്മേഷവതിയായി അവള്‍ക്കു തോന്നി. കഴിഞ്ഞു 15 വര്‍ഷം തന്നെ അലട്ടിയിരുന്ന ലൈയിം ഡിസിസ് വേദന കുറഞ്ഞതായി അവള്‍ക്കു അനുഭവപ്പെട്ടു.
അങ്ങനെയാണ് അവള്‍ ഗൂഗിളില്‍ പരതുന്നത്. അപ്പോഴാണ് അവള്‍ ഒരു പഠനം കാണുന്നത്. ആഫ്രിക്കന്‍ കില്ലര്‍ തേനീചകളുടെ കുത്ത് കിട്ടിയാല്‍ ലൈം ഡിസീസ് ഭേദപ്പെടും എന്ന്. ആ തേനീച്ച കൂട്ടം തന്റെ അസുഖം മാറ്റാന്‍ വന്ന മാലാഖമാരായിരുന്നു എന്ന് എല്ലി ലോബല്‍ തിരിച്ചറിഞ്ഞു. ഇന്നവര്‍ ലൈം ഡീസീസിനുള്ള ബി വെനം തെറാപ്പിയുടെ ഫൗണ്ടറും, ക്രിയേറ്ററും ആണ്…
പ്രതീക്ഷയുടെ എല്ലാ തുരുത്തും അവസാനിച്ചു എന്ന് കരുതുന്നിടത്തു ചിലപ്പോഴൊക്കെ ഒരു മരുപ്പച്ച പ്രത്യക്ഷപ്പെടാറുണ്ട്. ആ പ്രതീക്ഷയാണ് നമ്മുടെ മുന്നോട്ടു വെക്കുന്ന ഓരോ കാല്‍വെയ്പ്പിന്റെയും കാതല്‍…
– ശുഭദിനം.



