ന്യൂയോര്‍ക്ക്: നോര്‍ത്ത് ടിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ ദൈവസഭകളുടെ കൂട്ടായ്മയായ NACOG ന്റെ 28-ാമത് ഫാമിലി കോണ്‍ഫറന്‍സ് 2025 ജൂലൈ 10 വ്യാഴം മുതല്‍ 13 ഞായര്‍ വരെ ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലുള്ള , ഹണ്ടിങ്ടണ്‍ ഹില്‍ട്ടനില്‍ വച്ച് നടക്കും.
‘stronger together’ എന്നതാണ് അടുത്ത കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. 2025 ലെ ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രചാരണത്തിനും അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നതിനായും സംഘടിപ്പിക്കുന്ന ‘നാഷണല്‍ ലോഞ്ച് ഇവന്റ്’ 2024 ഡിസംബര്‍ 7 ശനി വൈകിട്ട് 6:30 മുതല്‍ ന്യൂയോര്‍ക്കിലെ എല്‍മോണ്ടിലുള്ള വണ്‍ ചര്‍ച്ചില്‍ നടക്കും. ഡോ. ഹ്യൂഗ് സി. നെല്‍സണ്‍ (എബനേസര്‍ അര്‍ബന്‍ മിനിസ്ട്രീസ് സെന്റര്‍) ശുശ്രൂഷിക്കും.
കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായുള്ള എക്സിക്യൂട്ടിവ് കമ്മറ്റിയെ 2024 ഇല്‍ നോര്‍ത്ത് കരോലിനയിലെ ഷാര്‍ലെറ്റ് പട്ടണത്തില്‍ നടന്ന ഫാമിലി കോണ്‍ഫറന്‍സില്‍ വച്ച് തെരെഞ്ഞെടുത്തു. പാസ്റ്റര്‍ സിസില്‍ മാത്യു (പ്രസിഡന്റ്), പാസ്റ്റര്‍ രഞ്ജന്‍ ഫിലിപ്പ് ചെറിയാന്‍ (വൈസ് പ്രസിഡന്റ്], പാസ്റ്റര്‍ ഡേവിസ്
ഏബ്രഹാം (സെക്രട്ടറി), തോമസ് ജോര്‍ജ് (ട്രഷറര്‍), ജെമി സൈമണ്‍ (ഇംഗ്ളീഷ് കോര്‍ഡിനേറ്റര്‍). ഓദ്യോഗിക ഭാരവാഹികളും ഓരോ സ്റ്റേറ്റുകളില്‍ നിന്നുള്ള പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് നാഷണല്‍ എക്സിക്യൂട്ടിവ് കമ്മറ്റി. ബിനോയ് മാത്യു, ഷാജി മാത്യു, തോമസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ ഒരു ലോക്കല്‍
കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.

നാഷണല്‍ ലേഡീസ് മിനിസ്ട്രി ഭാരവാഹികളായി ഫേബ ജോയി (പ്രസിഡന്റ്‌്, ജൂലി
തോമസ് (വൈസ് പ്രസിഡന്റ്, ലിജോ ഏബ്രഹാം (സെക്രട്ടറി), റീന മാത്യു (ട്രഷറര്‍), ദീന ഡാനിയേല്‍ (സത്ത് ഈസ്റ്റ് പ്രതിനിധി), ജോളി മാത്യു (നോര്‍ത്ത് ഈസ്റ്റ് പ്രതിനിധി), ഗ്രേസ് ജോര്‍ജ് (പ്രെയര്‍ കോര്‍ഡിനേറ്റര്‍) എന്നിവരും പ്രവര്‍ത്തിക്കുന്നു.
സാം മാത്യു (ന്യൂയോര്‍ക്ക്)



