ടെൽ അവിവ് : പരിക്കേറ്റ പലസ്തീൻകാരനെ ബോണറ്റിൽ കെട്ടിവെച്ച് ജീപ്പോടിച്ച് ഇസ്രയേൽ സൈന്യത്തിന്റെ ക്രൂരത. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ശനി യാഴ്ചയാണ് സംഭവം.
തങ്ങളുടെ പട്ടാളക്കാർ സൈനിക നടപടിച്ചട്ടങ്ങൾ ലംഘിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷി ക്കുമെന്നും പറഞ്ഞു.
ജെനിനിലെ വാദി ബുർഖിൽ ഇസ്രയേലിന്റെ സൈനികനടപടിക്കിടെയുണ്ടായ വെടി വെപ്പിൽ പരിക്കേറ്റ മുജാഹിദ് റയെദ് അബാദിയാണ് (24) ക്രൂരതയ്ക്കിരയായത്. ഇയാളെ പട്ടാള ജീപ്പിന്റെ ബോണറ്റിൽ വിലങ്ങനെ കെട്ടിവെച്ച് ജെനിനിലെ ഇടുങ്ങിയ റോഡിലൂടെ പോകുന്ന ദൃശ്യം വ്യാപകമായി പ്രചരിച്ചു. പിന്നാലെ, അബാദിയെ ജീവകാരുണ്യസംഘടനയായ റെഡ് ക്രെസൻ്റിന് കൈമാറിയെന്ന് ഇസ്രയേൽ പട്ടാളം അറിയിച്ചു. ജെനിനിലെ ഇബ്ൻ സിന ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ.
വെടിവെപ്പിൽനിന്ന് രക്ഷനേടാൻ അബാദിയെ സൈന്യം മനുഷ്യപരിചയായി ഉപയോഗിക്കുകയായിരുന്നുവെന്ന് യു.എന്നിന്റെ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ല ആൽബനീസ് ആരോപിച്ചു.
ബന്ധുവിന്റെ വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോൾ ഇസ്രയേൽ സൈന്യം വെടിവെക്കുകയായിരുന്നെന്ന് അബാദി പറഞ്ഞു. കൈ ക്കുവെടിയേറ്റ് നിലത്തുവീണ അബാദിയുടെ കാലിലും പട്ടാളം വെടിവെച്ചു. രക്ഷിക്കാനാരുമില്ലാതെ രണ്ടുമണിക്കൂർ നിലത്തുകിട ന്നു. ഇത് ശ്രദ്ധിച്ച പട്ടാളക്കാർ എത്തി തലയിൽ തൊഴിക്കുകയും മുഖത്തും വെടിയേറ്റ കാലിലും ഇടിക്കുകയും ചെയ്തു.
പിന്നീട് പൊക്കിയെടുത്ത് ബോണറ്റിലേക്കെറിയുകയായിരുന്നുവെന്ന് ആശുപത്രിയിൽ കഴിയുന്ന അബി വാർത്താ ഏജൻസിയായ ‘എ.എഫ്.പി.യോടു പറഞ്ഞു. കൊടും ചൂടിൽ ബോണറ്റിൽ കെട്ടിവെച്ചതിനാൽ അബാദിയു ടെ പിൻഭാഗം പൊള്ളിപ്പോയെന്ന് ഡോക്ടർ പറഞ്ഞു. ഗാസയിൽ യുദ്ധമാരംഭിച്ചശേഷം വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 563 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിൽ ഞായറാഴ്ചയോടെ മരണം 37,698 ആയി ഉയർന്നു.




