സാഹചര്യങ്ങളെ അനുകൂലമാക്കുക എന്നതിലാണ് വിജയമന്ത്രം കുടികൊള്ളുന്നത്

ജീവിതത്തില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടികള്‍ക്കുമുമ്പിലൊന്ന് പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് പെട്രീഷ 1980ല്‍ മറീന ബീച്ചില്‍ ഒരു തട്ടുകടയിട്ടത്.

ആദ്യ ദിനത്തിലെ ലാഭം 50 പൈസയായിരുന്നു. എങ്കിലും ഈ തട്ടുകട തുടര്‍ന്നു കൊണ്ടുപോകാന്‍ തന്നെ പെട്രീഷ തീരുമാനിച്ചു.

രുചി കൂട്ടിയും വില കുറച്ചും അവര്‍ കച്ചവടം തുടര്‍ന്നു. പതിയെ പതിയെ അവരുടെ ചെറിയ കട തേടി ആളുകളെത്തി.

പിന്നീട് ദിവസ വരുമാനം 600 ഉം 700 രൂപയൊക്കെയായി മാറി. ആയിടക്കാണ് സ്ളം ക്ലിയറന്‍സ് ബോര്‍ഡിന്റെ കാന്റീന്‍ നടത്തിപ്പ് പെട്രീഷയെ തേടിയെത്തിയത്. ഇതവരുടെ ജീവിത്തിലെ വഴിത്തിരിവായി മാറി.

അപ്പോഴും പുലര്‍ച്ചെ 5മണിക്ക് ഇഡ്ലിയും പലഹാരങ്ങളുമായി പെട്രീഷ മെറീന ബീച്ചിലെത്തുമായിരുന്നു. കാന്റീന്‍ നടത്തിപ്പ് ഒരു വിജയമായതോടെ കൂടുതല്‍ ബാങ്കുകളും മററ് സ്ഥാപനങ്ങളും പെട്രീഷയെ തേടിയെത്തി.

പിന്നീട് സന്ദീപാ റെസ്റ്റോറന്റില്‍ ഗ്രൂപ്പ് പാര്‍ട്ണര്‍ഷിപ്പില്‍ കച്ചവടം നടത്തി. ഈ അനുഭവം സ്വന്തമായി ഒരു റെസ്റ്റോറന്റ് ഗ്രൂപ്പ് തുടങ്ങാനുളള ധൈര്യം പെട്രീഷയ്ക്ക് നല്‍കി.

അങ്ങനെ സന്ദീപാ റെസ്റ്റ്റെന്റ് ഗ്രൂപ്പിന്റെ സാരഥിയായി പെട്രീഷ നാരായണന്‍ മാറി.. ഇന്ന് സന്ദീപാ ചെയിന്‍ ഓഫ് റെസ്റ്റോറന്റില്‍ 300 ലധികം പേര്‍ ജോലി ചെയ്യുന്നു. ദിവസം 50 പൈസാ ലാഭത്തില്‍ നിന്നും ദിവസം ലക്ഷങ്ങളുടെ വിററുവരവുള്ളൊരു വുമണ്‍ എന്റര്‍പ്രണര്‍ എന്നതിലേക്കുളള പെട്രീഷ നാരായണന്റെ വളര്‍ച്ച കഠിനാധ്വാനത്തിന്റേതായിരുന്നു.

അനുകൂല സാഹചര്യങ്ങള്‍ക്കായി കാത്തിരിക്കുകയല്ല, സാഹചര്യങ്ങളെ അനുകൂലമാക്കുക എന്നതിലാണ് വിജയമന്ത്രം കുടികൊള്ളുന്നത്. അതിന് നമ്മെ സഹായിക്കുന്നത് കഠിനാധ്വാനമല്ലാതെ മറ്റെന്താണ് !

– ശുഭദിനം.