മലബാർ ഏജി യു.എ.ഇ സെക്ഷൻ വർക്കേഴ്സ് മീറ്റിംങ്ങ് ഷാർജയിൽ വെച്ച് നടന്നു

ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് യു എ.ഇ സെക്ഷൻ വർക്കേഴ്സ് മീറ്റിംങ്ങ് ഷാർജയിൽ വെച്ച് നടന്നു. സെഷൻ പ്രസ്ബിറ്റർ പാസ്റ്റർ സിജു സ്ക്കറിയ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ട്രഷറാർ പാസ്റ്റർ അനീഷ് എം.ഐപ്പ് ദൈവ വചനം ശുശ്രൂഷിച്ചു.

സെക്ഷൻ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോൺ , ട്രഷറാർ പാസ്റ്റർ ജോജി ജോർജ്, കമ്മറ്റി അംഗങ്ങളായ പാസ്റ്റർ റെജി മാത്യൂ , പാസ്റ്റർ റെജി സാം, പാസ്റ്റേഴ്സ് ബെൻ .വി . തോമസ്, ഫിലിപ്പ് വർഗ്ഗീസ്, വില്യം ജോസഫ്, ബെന്നി പി. ജോൺ, എന്നിവർ പങ്കെടുന്നു.

യു.എ.ഇ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുപോകുവാനുള്ള പുതിയ പദ്ധതികൾ ചർച്ച ചെയ്തു. സെക്ഷനിൽ 12 സഭാ പ്രവർത്തനങ്ങൾ ഉണ്ട്. വിവിധ ഭാഷക്കാർക്കായി ഇംഗ്ലീഷ് ആരാധനയും മലബാർ ഏജിക്കുണ്ട്. 750 അധികം വിശ്വാസികൾ വിവിധ സഭകളിൽ ആരാധിച്ചു വരുന്നു.