50 ദിന പ്രാർത്ഥന പ്രഥമ സമ്മേളനം നാളെ തിരുവല്ലയിൽ

തിരുവല്ല: നാഷണൽ പ്രയർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 50 ദിന പ്രാർത്ഥനയുടെ പ്രഥമ സമ്മേളനം നാളെ (16.11.2024) രാവിലെ 9 മുതൽ രാത്രി 9 വരെ തിരുവല്ല മഞ്ഞാടി കാട്ടിൽ ബഥേൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.

പാസ്റ്റർ ജോബി വർഗീസിന്റെ അധ്യക്ഷതയിൽ പാസ്റ്റർ പിജി മാത്യൂസ് സമർപ്പണ ശുശ്രൂഷ നടത്തും. ദേശീയ ചെയർമാൻ ഡോക്ടർ കെ വി പോൾ, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി എന്നിവർ മുഖ്യ സന്ദേശം നൽകും.

ആഗോള ആത്മീയ ഉണർവിന് വേണ്ടിയുള്ള പ്രാർത്ഥനയിൽ വിവിധ സഭാ നേതാക്കന്മാരും പ്രാർത്ഥനാ മൂമെന്റ് നേതാക്കന്മാരും പ്രാർത്ഥനാ സെഷനുകൾക്ക് നേതൃത്വം നൽകും. ലിവിങ് വോയിസ് റാന്നി ഗാന ശുശ്രൂഷ നയിക്കും.

പാസ്റ്റർ ഷാജി കുര്യൻ ജനറൽ കോഡിനേറ്റർ ആയി വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു.

പാസ്റ്റർ ബെന്നി ജോസഫ്, മീഡിയ കൺവീനർ.