ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ വൻ പ്രതിസന്ധി, കുട്ടികൾക്ക് മേൽ ലൈംഗിക പീഡനം: കുറ്റവാളിയെ സംരക്ഷിച്ചതിൻ്റെ പേരിൽ കാൻ്റർബറി ആർച്ച് ബിഷപ്പ് വെൽബി രാജിവച്ചു

ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ തലവൻ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി തൽസ്ഥാനം രാജിവച്ചു. സഭയുടെ പ്രധാനപ്പെട്ട വ്യക്തി ജോൺ സ്മിത്ത് കുട്ടികളെ പീഡിപ്പിച്ച കാര്യം അറിഞ്ഞിട്ടും ആർച്ച് ബിഷപ്പ് നടപടി സ്വീകരിച്ചില്ല . ഇത് അദ്ദേഹം മറച്ചു പിടിച്ചു എന്ന കാരണത്താലാണ് രാജി. ശിക്ഷകൻ ദുർമാർഗ്ഗിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.

ജോൺ സ്മിത്ത്

ഇത് വിവാദമായപ്പോൾ ഗത്യന്തരമില്ലാതെ രാജിവയ്ക്കുകയായിരുന്നു. 1970 മുതൽ സ്മിത്ത് കുട്ടികളെ പീഡിപ്പിച്ചു വരുകയായിരുന്നു. 130 കുട്ടികൾ പീഢനത്തിനിരയായി. ഇംഗ്ലണ്ടിലും വെയിൽസിലും നടന്നു കൊണ്ടിരുന്ന ക്യാംമ്പുകളിൽ വച്ചാണ് കുട്ടികളുടെ മേൽ അതിക്രമം നടന്നത്. സഭയുടെ കീഴിലുള്ള ഐവൺ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കനേഡിയൻ വംശജനായിരുന്ന ബാരിസ്റ്ററായിരുന്നു പരേതനായ സ്മിത്ത് .

കാൻ്റർബറി കത്തീഡ്രൽ ചർച്ചിന് മുമ്പിൽ ക്രൈസ്തചിന്ത ചീഫ് എഡിറ്റർ കെ.എൻ റസ്സലും , ഡോ . ഓമന സ്സലും
( 2024 ഒക്ടോബർ 5)

1918 ൽ മരിച്ച സ്മിത്തിനെപ്പറ്റിയുള്ള വാദകോലാഹലങ്ങളും ആരോപണങ്ങളും സഭയെ വല്ലാതെ ഉലച്ചിരിക്കയാണ്. 1970 കളിലും 80 കളിലും കുട്ടികളെ ലൈംഗികമായി പീഢിപ്പിച്ചിരുന്ന സ്മിത്തിനെതിരെ ആരോപണം ഉയർന്നിട്ടും കാൻ്റർബറി ആർച്ച് ബിഷപ്പ് അനങ്ങിയില്ല. സ്മിത്ത് ഇതിനിടെ പുതിയ മേച്ചിൽ പുറങ്ങൾ തേടി സിംബാബ്‌വെയിൽ എത്തി. അവിടെ അയാൾ സാംബസി മിനിസ്ട്രീസ് കുട്ടികൾക്കായി സ്ഥാപിച്ചു. അവിടെയും പഴയ പണി തുടർന്നു. കുട്ടികളെ പീഡിപ്പിച്ചു.

1992 ൽ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൗമാരക്കാരനെ കൊലപ്പെടുത്തി എന്ന ആരോപണത്തെ തുടർന്ന് സ്മിത്ത് ദക്ഷിണാഫ്രിക്കയിലേക്ക് കളം മാറ്റം ചവുട്ടി. അവിടെ തൻ്റെ ആസ്ഥാനം കേപ്ടൗൺ ആയിരുന്നു. 2013 ൽ ഇയാളുടെ പീഢനത്തിരയായ ഒരു ഇരയുടെ പരാതി ചർച്ച് ഓഫ് ഇംഗ്ലണ്ടിനെയും പോലീസിനെയും അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ല.

1918-ൽ തൻ്റെ 77-ാമത്തെ വയസിൽ സ്മിത്ത് കേപ്ടൗണിൽ വച്ച് അന്ത്യശ്വാസം വലിച്ചു. ഇയാളെ കുറിച്ച് നടന്ന അന്വേഷണങ്ങളിലാണ് ക്രൂരമായ പീഡനകഥകൾ പുറത്ത് വന്നത്. സഭാ നേതൃത്വം ഇതറിഞ്ഞിട്ടും അയാൾക്കെതിരെ നടപടി എടുത്തില്ല. സഭ പ്രതിക്കൂട്ടിലായതോടെ ഗത്യന്തരമില്ലാതെയാണ് കാൻർബറി ആർച്ച് ബിഷപ്പ് ഇപ്പോൾ രാജിവച്ചത്.

കാൻ്റർബറിയിലെ തെരുവിൽ ഒരു ചായ കുടി : ക്രൈസ്തവചിന്ത എഡിറ്റർ വർഗ്ഗീസ് ചാക്കോയും
ഭാര്യ മറിയാമ്മ ചാക്കോയും

കത്തോലിക്കാ സഭയിൽ പോപ്പിനുള്ള സ്ഥാനമാണ് ചർച്ച് ഒഫ് ഇംഗ്ലണ്ടിൽ കാൻ്റർബറി ആർച്ച് ബിഷപ്പിനുള്ളത്.

പുതിയ കാൻ്റർബറി ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. അതീവ രഹസ്യമായിട്ടാണ് തെരഞ്ഞടുപ്പ് പ്രക്രിയകൾ നടക്കുന്നത്. 16 പുരോഹിതന്മാരടങ്ങിയ ക്രൗൺ നോമിനേഷൻസ് കമ്മീഷൻ എന്ന പാനലിൻ്റെ മുമ്പാകെ വനിതാ പുരോ ഹിതകളുടെ പേരുകളും വന്നിട്ടുണ്ട്. അതിൽ നിന്നും രണ്ട് ബിഷപ്പ് സ്ഥാനാർത്ഥികളുടെ പേരുകൾ യു.കെ പ്രധാനമന്ത്രിക്ക് സമർപ്പിക്കും. എന്നാൽ അന്തിമ അംഗീകാരം നൽകുന്നത് യു.കെ രാജാവാണ്.

*ഐ. പി. സി പിളരുമോ ?*