ടെൽ അവിവ് : ലെബനീസ് സായുധ
സംഘടനയായ ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ലെബനൻ്റെ തെക്കൻ ഗ്രാമമായ ജൗവ്വയിലെ ഹിസ്ബുള്ള കമാഡർ ഫദേൽ ഇബ്രാഹിമാണ് വ്യാഴാഴ്ച ഡെയ്ർ കിഫയിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്.
ലെബനീസ് ഗ്രാമമായ റിഹാനിലും ഇസ്രയേൽ ആക്രമണം നടത്തി. ഹിസ്ബുള്ളയുടെ മിസൈൽ വിക്ഷേപണത്തറ തകർത്തു. മറുപടിയായി വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള പത്തിലേറെ കത്യുഷ റോക്കറ്റുകളയച്ചു.
അതേസമയം, പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് അർമേനീയ പ്രഖ്യാപിച്ചു. തീരുമാനത്തിന്
പിന്നാലെ അർമേനിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇസ്രയേൽ പ്രതിഷേധമറിയിച്ചു.




