മതനിന്ദയുടെ പേരിൽ പാകിസ്താനിൽ വിനോദസഞ്ചാരിയെ കൊന്ന് കെട്ടിത്തൂക്കി


പാകിസ്താനിൽ മതനിന്ദയാരോപിച്ച് വിനോദസഞ്ചാരിയെ ആൾക്കൂട്ടം കൊല പ്പെടുത്തി. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പത്തൂൺഖ്വ പ്രവിശ്യയിൽ വ്യാഴാഴ്ച
രാത്രിയാണ് സംഭവം.

പഞ്ചാബ് പ്രവിശ്യയിലെ
സിയാൽക്കോട്ട് സ്വദേശിയായ മുഹമ്മദ് ഇസ്മായിലിനെയാണ് ക്ഷുഭിതരായ ആൾക്കൂട്ടം വെടിവെച്ചു കൊന്നശേഷം പൊതുസ്ഥലത്ത് കെട്ടിത്തൂക്കിയത്. മലയോരപട്ടണമായ സ്വാതിൽ വിനോദസ ഞ്ചാരത്തിനെത്തിയതാണ് ഇയാൾ.

ഖുർആന്റെ പേജുകൾ കത്തിച്ചെന്നാരോപിച്ച് വ്യാഴാഴ്ച മുഹമ്മദിനെ സ്വാത് പോലീസ് കസ്റ്റ ഡിയിലെടുത്തിരുന്നു. രാത്രിയോടെ സംഭവമറി ഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ ജനക്കൂട്ടം
മുഹമ്മദിനെ വിട്ടുനൽകാൻ പോലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് പോലീസ് വിസമ്മതിച്ചതോടെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ എട്ടുപേർക്ക് പരിക്കേറ്റു.