ഡ്രൈവര്‍ പുറത്തുപോയപ്പോള്‍ ഓടിക്കാന്‍ ശ്രമിച്ചു; മണ്ണുമാന്തി യന്ത്രം മറിഞ്ഞ് വീട്ടുടമയ്ക്ക് ദാരുണാന്ത്യം

മുറ്റം നിരപ്പാക്കാന്‍ കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രം ഓടിച്ച ഗൃഹനാഥന്‍ അപകടത്തില്‍ മരിച്ചു. കരൂര്‍ കണ്ടത്തില്‍ പോള്‍ ജോസഫ് (രാജു കണ്ടത്തില്‍- 60) ആണ് മരിച്ചത്.

ഇന്നു രാവിലെ പാലാ കരൂരിലായിരുന്നു അപകടം.

വീട് പണി നടക്കുന്നതിനിടെ മുറ്റം കെട്ടുന്നതിനായി മണ്ണ് ലവലാക്കുന്ന പണിക്കായിട്ടാണ് മണ്ണുമാന്തി യന്ത്രം വരുത്തിയത്. രാവിലെ 10 മണിയോടെ ഓപ്പറേറ്റര്‍ കാപ്പി കുടിക്കാനായി പോയി. ഇനിതിടെ രാജു സ്വയം മണ്ണുമാന്തി യന്ത്രം ഓടിക്കുന്നതിനിടയില്‍ മറിഞ്ഞ് ഒരു റബര്‍ മരത്തിനിടയിലേക്ക് വീണു. മരത്തിനും മണ്ണുമാന്തി യന്ത്രത്തിനും ഇടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്.

ഒരു മണിക്കൂറോളം കഴിഞ്ഞ് പാലായില്‍ നിന്ന് പൊലീസ് എത്തിയാണ് മുതദേഹം പുറത്തെടുത്തത്. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. വിദേശത്തായിരുന്ന രാജു നാട്ടിലെത്തിയ ശേഷമാണ് വീടു പണി ആരംഭിച്ചത്. ടൈല്‍ ഇടുന്ന ജോലി നടന്നു വരികയാണ്. അതിനിടെ മുറ്റം ലവലാക്കി ചുറ്റുമതില്‍ കെട്ടാനാണ് ജെസിബി വിളിച്ചത്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും