എ എസ്സ് ജോണിൻ്റെ സംസ്ക്കാരം ഇന്ന് പരുത്തിപ്പാറ എ ജി സെമിത്തേരിയിൽ

തിരുവനന്തപുരം: കഴിഞ്ഞ ബുധനാഴ്ച നിത്യതയിൽ പ്രവേശിച്ച എ. എസ്. ജോണിൻ്റെ(88) സംസ്ക്കാരം ഇന്ന് നടക്കും.

രാവിലെ 9 മണിക്ക് സംസ്‌ക്കാര ശുശ്രൂഷ പ്ലാമൂട് എ ജി സഭയുടെ നേതൃത്വത്തിൽ നാലാംചിറ എ. ജി. സഭയിൽ ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് പരിത്തിപ്പാറ എ ജി സെമിത്തേരിയിൽ സംസ്ക്കരിക്കും.

എസ് ഐ എ ജി മുൻ ജനറൽ സൂപ്രണ്ടായിരുന്ന അടപ്പനാംകണ്ടത്തിൽ റവ എ സി സാമുവേലിൻ്റെ ഇളയമകനാണ് എ എസ് ജോൺ.

കേരളത്തിലും ദക്ഷിണേന്ത്യയിലും അസംബ്ലീസ് ഓഫ് ഗോഡിൻ്റെ പ്രവർത്തനം വിപുലമാക്കുവാൻ ചെയ്തിട്ടുള്ള സംഭാവന വിലമതിക്കാത്തതാണ്.

വിദ്യാഭ്യാസശേഷം ദുബായിലുള്ള ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റിൽ മുപ്പത് വർഷം സേവനം ചെയ്തു. ആ കാലഘട്ടത്തിൽ ദുബായിലെ പ്രഥമ മലയാള എ ജീ സഭയുടെ രൂപീകരണത്തിലും പ്രധാന പങ്ക് വഹിച്ചിരുന്നു.
ജോലിയിൽ നിന്നും വിരമിച്ചു കേരളത്തിലേക്ക് വന്ന എ എസ് ജോൺ തിരുവനന്തപുരത്തും ദക്ഷിണ കേരളത്തിലും സുവിശേഷ പ്രവർത്തനങ്ങൾക്ക് പിന്തുണയായി നിന്നു. പ്ലാമൂട് എ ജി സഭയുടെ സജീവ അംഗമായിരുന്ന എ. എസ്. ജോൺ കടയ്ക്കൽ എ. ജി. പബ്ലിക്ക് സ്കൂൾ ബോർഡ് അംഗവുമായിരുന്നു.

മികച്ച ചിന്തകനും എഴുത്തുകാരനുമായ എ എസ്, എ. ജി ദൂതൻ മാസികയുടെ പ്രസദകനായി പ്രവർത്തിച്ചിട്ടുണ്ട്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ദീർഘ വീക്ഷണം ഉള്ള വ്യക്തിയായിരുന്നു. നിരവധി സഭകളുടെ നിർമ്മാണത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. അനേക സുവിശേഷപ്രവർത്തകരെ നിരന്തരമായി ഹൃദയം തുറന്ന് സഹായിച്ചിരുന്നു. ദൈവത്തെ വിശ്വസ്തതയോടെ സേവിക്കുന്നതിലും യൗവ്വനക്കാരെ സ്വാധീനിക്കുന്നതിലും ആവേശഭരിതനായിരുന്നു.

കുട്ടികൾ വേദപാഠങ്ങൾ അറിയാനും പഠിക്കാനൂമുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം പിതാവിൻ്റെ സ്മരണക്കായി തിരുവനന്തപുരം മേഖലയിലെ ഏറ്റവും മികച്ച സണ്ടേസ്കൂളിനുള്ള റോളിംഗ് ട്രോഫി നൽകി പ്രോത്സാഹിപ്പിച്ചു.

കുറച്ച് വാക്കുകളും ഉയർന്ന സ്വഭവവുമുള്ള ഒരു നല്ല ദൈവഭക്തനായിരുന്നു എ. എസ്. ജോൺ സാർ. യേശുവിനോട് സമഗ്രതയോടും സ്നേഹത്തോടും കൂടി സ്വാധീനമുള്ള ജീവിതം നയിച്ചു. ഒരു വേർതിരുവും ആരോടും അദ്ദേഹം കാണിച്ചിരുന്നില്ല.

അദ്ദേഹത്തിൻ്റെ സൗമ്യതയും വിനയവും ഏവർക്കും മാതൃകയായിരുന്നു.
ഒരായുസ്സ് മുഴുവൻ യേശുവിനെ സ്നേഹിക്കുകയും പെന്തക്കോസ്ത് വിശ്വാസത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്ത എ. എസ്. ജോൺ എന്ന ഭക്തൻ കഴിഞ്ഞ 21 ബുധനാഴ്ച താൻ പ്രിയം വെച്ച നിത്യതയിൽ പ്രവേശിച്ചു.

ഭാര്യ: മോളി
മക്കൾ: ആഷ്‌ലി, ബോബി
മരുമക്കൾ: മേഴ്സി, ആനി
കൊച്ചുമക്കൾ: അഡ്രിയാൻ, ലിയാൻ, ജോഡാൻ.
സഹോദരി: ഡോ. മറിയാമ്മ ജോൺ തോമസ്.

ഷാജി ആലുവിള

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും