തോല്‍വിയില്‍ നിന്നും പാഠംമുള്‍ക്കൊണ്ട് മുന്നോട്ട് പോവുക, വിജയം നമ്മെ തേടിയെത്തും

ചെറുപ്പം മുതലേ അങ്കുഷ് സച്‌ദേവിന് ബിസിനസ്സ് ആയിരുന്നു ഇഷ്ടം.

ഐഐടി കാണ്‍പൂരില്‍ നിന്ന് ബി.ടെക് നേടിയതിന് ശേഷം ചെറിയ ചെറിയ ബിസിനസ്സ് ആരംഭിച്ചു. പക്ഷേ, അതെല്ലാം എട്ടുനിലയില്‍ പൊട്ടി.

അങ്ങനെ 17 തവണ ബിസിനസ്സ് നഷ്ടത്തിലേക്ക് കൂപ്പ് കുത്തെയെങ്കിലും അങ്കുഷ് തോല്‍വി സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല.

അങ്ങനെ 2015 ല്‍ രണ്ട് സുഹൃത്തുക്കളോടൊപ്പം പുതിയൊരു ബിസിനസ്സ് ആരംഭിച്ചു. ഇന്ത്യക്കാര്‍ മുഴുവനും ആ ബിസിനസ്സ് ഏറ്റെടുത്തു.

ഷെയര്‍ ചാറ്റ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം. ഇന്ത്യക്കാര്‍ക്കായി ഡിസൈന്‍ ചെയ്‌തെടുത്തതാണ് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം.

നിലവില്‍ ഹിന്ദി, മലയാളം, ഗുജറാത്തി, മറാത്തി, പഞ്ചാബി, തമിഴ് തുടങ്ങി 15 ഭാഷകളില്‍ ഈ പ്ലാറ്റ്‌ഫോം ലഭ്യമാണ്.

ഇന്ത്യയിലെ ചെറിയ നഗരങ്ങളിലെ ആളുകള്‍ തമ്മില്‍ കണക്ട് ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോം ഇന്ത്യക്കാര്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു.

2022 ജൂലൈയിലെ കണക്കുകള്‍ പ്രകാരം ഈ കമ്പനിയുടെ മൂല്യം ഏകദേശം 40,000 കോടി രൂപയാണ്. തോല്‍വിയില്‍ നിന്നും പാഠംമുള്‍ക്കൊണ്ട് മുന്നോട്ട് പോവുക. വിജയം നമ്മെ തേടിയെത്തും.

– ശുഭദിനം.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും