നിയമലംഘനം: കുവൈത്തിൽ ഈ വർഷം 21,190 പേരെ നാടുകടത്തി; 408 പേരുടെ താമസ വിലാസങ്ങൾ കൂടി റദ്ദാക്കി

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ വിലാസങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത 408 പേരുടെ വിലാസങ്ങൾ കൂടി റദ്ദാക്കി. കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചുമാണ് നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു.

രേഖകൾ നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനകം പാസി ഓഫിസ് സന്ദർശിച്ച് പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയപരിധിക്കുള്ളിൽ വിലാസങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. താമസം മാറിയിട്ടും വിലാസം പുതുക്കാത്ത നിരവധി പേർക്കെതിരെ നേരത്തെയും നടപടി സ്വീകരിച്ചിരുന്നു.

അതെ സമയം കുവൈത്തിൽ താമസ, തൊഴിൽ നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ തുടരുന്നു. താമസ, തൊഴിൽ നിയമലംഘനത്തെ തുടർന്ന് ഈ വർഷം പിടികൂടിയ 21,190 പേരെ നാടുകടത്തി. 11,970 പേർ പിഴ നൽകി രാജ്യത്ത് തുടരാനുള്ള രേഖകൾ നിയമപരമാക്കിയാതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വിസ കച്ചവടത്തിൽ ഏർപ്പെട്ടതുമായി ബന്ധപ്പെട്ട് 59 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വ്യാജ കമ്പനികളുടെ പേരിൽ വ്യാജ രേഖ നിർമാണം നടത്തിയ സഥാപന ഉടമകളും പ്രതിനിധികളും പിടിയിലായതായി അധികൃതർ പറഞ്ഞു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും