‘ഇത് നിങ്ങളുടെ ഭൂമിയല്ല, നിങ്ങള്‍ എന്റെ രാജാവുമല്ല’: ചാള്‍സ് രാജാവിനെതിരെ ആസ്‌ട്രേലിയൻ സെനറ്റര്‍

ആസ്‌ട്രേലിയൻ പാർലമെന്റ് സന്ദർശിച്ച ചാള്‍സ് രാജാവിനെതിരെ രൂക്ഷഭാഷയില്‍ മുദ്രാവാക്യം വിളിച്ച്‌ ആസ്ട്രേലിയൻ സെനറ്റർ ലിഡിയ തോർപ്പ്.

പാർലമെന്റില്‍ രാജാവ് സംസാരിച്ചതിനു ശേഷമാണ് സെനറ്റർ ‘ഇത് നിങ്ങളുടെ ഭൂമിയല്ല, നിങ്ങള്‍ എന്റെ രാജാവുമല്ല’ എന്ന് അത്യുച്ചത്തില്‍ വിളിച്ചു പറഞ്ഞത്. ലിഡിയ തോർപ്പിന്റെ പരാമർശം സഭ വാസികളെ ഒന്നടങ്കം ഞെട്ടിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

‘ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് തിരികെ തരൂ! നിങ്ങള്‍ ഞങ്ങളില്‍ നിന്ന് മോഷ്ടിച്ചത് ഞങ്ങള്‍ക്ക് തരൂ’വെന്നും അവർ പറഞ്ഞു. 100 വർഷത്തിലധികം ഓസ്‌ട്രേലിയ ബ്രിട്ടീഷ് കോളനിയായിരുന്നു. ഇപ്പോഴും വിദേശ ബന്ധങ്ങളിലടക്കം ആസ്ട്രേലിയ പിന്തുടരുന്നത് ബ്രിട്ടീഷ് നയങ്ങളാണ്.

1901ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും ഒരിക്കലും ഒരു സമ്പൂർണ റിപ്പബ്ലിക്കായി മാറിയിട്ടില്ല. ചാള്‍സ് രാജാവാണ് നിലവിലെ ആസ്ട്രേലിയൻ രാജാവ്. രാജവാഴ്ചയോടുള്ള കടുത്ത എതിർപ്പ് രേഖപ്പെടുത്തുന്ന സെനറ്ററായാണ് തോർപ്പ് അറിയപ്പെടുന്നത്.

2022ല്‍ അവർ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ എലിസബത്ത് രാജ്ഞിയെ സേവിക്കുമെന്ന് പറയുമ്പോള്‍ മുഷ്ടി ഉയർത്തിയത് വിവാദമായിരുന്നു. തുടർന്ന് കാർഡില്‍ അച്ചടിച്ചിരിക്കുന്നതുപോലെ നിങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലേണ്ടതുണ്ടെന്ന് ചേംബർ പ്രസിഡന്റ് സ്യൂ ലൈൻസ് നിർദേശിക്കുകയായിരുന്നു. സംഭവം വിദേശമാധ്യമങ്ങളില്‍ വൻ ചർച്ചയായിട്ടുണ്ട്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും