ക്യാൻസർ ബാധിച്ച യാഹിയ സിൻവറെ ചികിസിച്ച് ഭേദമാക്കിയത് ഇസ്രായേൽ; എന്നിട്ടും തിരിഞ്ഞ് കുത്തി

യഹിയാ സിൻവർ . ലോകം കണ്ട കൊടും ഭീകരിൽ ഒരുവൻ. മുൻപ് 23 വർഷക്കാലം ഇസ്രായേലിൽ ജയിൽവാസം അനുഭവിച്ചവൻ. ജയിലിൽ കിടക്കുമ്പോഴാണ് തലയിൽ മാരകമായ ക്യാൻസർ പിടിപെടുന്നത്. ബ്രെയിൻ ട്യൂമറായിരുന്നു. എന്നിട്ടും ഇസ്രായേൽ അന്താരാഷ്ട്ര യുദ്ധമാര്യാദകൾ പാലിച്ച് അയാളെ ചികിത്സിച്ചു. അങ്ങനെയാണയാളുടെ ജീവൻ തിരിച്ച് കിട്ടുന്നത്. ഖാൻ യൂനിസിൽ നടന്ന ഒരു കൂട്ടക്കൊലയുമായി ബന്ധപ്പെട്ടാണ് സിൻവർ ഐ.ഡി.എഫിൻ്റെ കയ്യിൽ പെടുന്നത്. ഇയാളായിരുന്നു പ്രധാന കൊലയാളി. ഈ സംഭവത്തിന് പിന്നാലെ ഇസ്രായേൽ സൈന്യത്തിൻ്റെ കൈകളിൽ അകപ്പെട്ടു. ഈ ജയിൽവാസ കാലത്തിനിടയിലാണ് സിൻവറിന് ബ്രെയിൻ ട്യൂമർ പിടിപെടുന്നത്. കൊടും കുറ്റവാളിയാണ്. ഇസ്ളാം ഭീകരനാണ്. ഒന്ന് കണ്ണടച്ചു വിടാമായിരുന്നു ഇസ്രായേലിന്. രോഗബാധിതനായി തടവിലാക്കപ്പെട്ടയാൾ മരിച്ചു… അത്രമാത്രം!

എന്നാൽ അവിടെയാണ് ഇസ്രയേൽ എന്ന രാജ്യത്തിന്റെ നന്മ വെളിപ്പെടുന്നത്. കരുതലിന്റെയും കാരുണ്യത്തിന്റെ സ്പർശനം ഉണ്ടാകുന്നത്. സിൻവർ എന്ന ക്രൂരതയുടെ മുഖം ഇസ്രയേലിന് തിരിച്ചറിയാഞ്ഞിട്ടല്ല. കുറ്റക്കാരനാണെങ്കിലും തങ്ങളുടെ കസ്റ്റഡിയിലുള്ള ‘മനുഷ്യനെ കാത്തുസൂക്ഷിക്കുക എന്ന ധർമ്മം പരിപാലിക്കുകയായിരുന്നു ഇസ്രായേൽ. തങ്ങളുടെ മുഴുവൻ ആരോഗ്യ സംവിധാനങ്ങളും സിൻവറിന് വേണ്ടി ഒരുക്കി. അണുവിട മാറാത്ത നിരീക്ഷണത്തിലും ചികിത്സക്കും കരുതലിനുമൊടുവിൽ സുഖം പ്രാപിച്ചു.

ജയിലിൽ തുടരവെ അതിർത്തിയിൽ വച്ച് 2011-ൽ ഹമാസ് തീവ്രവാദികൾ ഒരു ഇസ്രയേൽ ഒരു പട്ടാളക്കാരനെ പിടിച്ചു. ഒരു ജീവനുപോലും വില കൽപ്പിക്കുന്ന ഇസ്രയേൽ തങ്ങളുടെ സൈനികനെ വിട്ടുകിട്ടാൻ ആയിരം ഹമാസ് അനുകൂലികളെ വിട്ടയയ്ക്കേണ്ടിവന്നു. ആ കൂട്ടത്തിൽ ജയിൽ മോചിതനായ ആളാണ് യാഹിയ സിൻവറും.

ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിലാണ് ഈ പ്രശ്നം വിലയിരുത്തപ്പെടേണ്ടത്. ഒരുവശത്ത് നന്മയുടെ പ്രതീകമായി ഇസ്രായേലും. മറുവശത്ത് ചോരക്കലിപൂണ്ട് രക്തത്തിനായി കൊതിക്കുന്ന ഹമാസും. പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിയെന്നു പറയുന്നതു പോലെയാണ് പിന്നീടുള്ള കാര്യങ്ങൾ.

മാറില്ലെന്നു വിധിയെഴുതിയ രോഗത്തെ ഇസ്രയേലിന്റെ നിശ്ചയദാർഢ്യത്തിനു മുൻപിൽ മുട്ടുമടക്കി. അതേ ഇസ്രയേലിന്റെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ച ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ നരനായാട്ടിൽ കുട്ടികളും സ്ത്രീകളും അടക്കം 1500 ലധികം പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകൾ മാനഭംഗത്തിന് ഇരയാക്കപ്പെട്ടു. നൂറുക്കുന്നക്കിനാളുകളെ ബന്ധികളാക്കി. ഈ സംഭവത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു യഹിയ സിൻവർ എന്ന ഈ കൊടും ഭീകരൻ.
ഹമാസിന്റെ ഇന്നത്തെ പ്രധാന നേതാവ്. ഹനിയ പോലും അറിയാതെയാണ് ഈ നരനായാട്ട് സിൻവർ നടത്തിയത്. ഏതാണ്ടു അവസാനം നിമിഷം മാത്രമാണ് ഹനിയ ഈ വിവരം അറിഞ്ഞതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

രക്തത്തോടും അധികാരത്തോടുമുള്ള കൊതി മൂത്ത് സ്വന്തം ആൾക്കാരെ വരെ കൊന്നുതള്ളിയ ക്രൂരനാണ് സിൻവർ. ‘ഭീകരതയുടെ അച്ചുതണ്ട് തകർന്നു’ എന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണത്തിലൂടെ കൊടും കുറ്റവാളിയുടെ ‘പവർ’ വെളിവാകുന്നു. ഈ ഒരു നിമിഷം ഇസ്രയേൽ ഏറെ ആഗ്രഹിച്ചതായിരുന്നുവെന്നുകൂടി വായിച്ചെടുക്കേണ്ടതുണ്ട്.

ഏതായാലും നാഥനില്ലാ കളരിയായി ഹമാസ് മാറിയിരിക്കുന്നു. അല്ലെങ്കിൽ നേതാവിൻ്റെ സ്ഥാനമേറ്റെടുക്കാൻ പോകുന്ന തരത്തിൽ ഒരാളും ഇല്ലെന്നു വേണം കരുതാൻ. എന്തായാലും ബന്ദികളെ വിട്ടയച്ചാൽ ജീവനോടെ ബാക്കിയുള്ള ഹമാസിന് ഗാസ വിട്ട് പോകാമെന്ന ഒരു നിർദ്ദേശം നെതന്യാഹു മുന്നോട്ടുവച്ചിട്ടുണ്ട്. ആയുധം വെച്ച് കീഴടങ്ങി ഇവർ ജീവൻ നിലനിർത്തുമോ എന്നത് വരും ദിവസങ്ങളിൽ കാത്തിരുന്ന് കാണാം.

ഒരു തമാശ കൂടി എഴുതി ഈ കുറിപ്പ് അവസാനിപ്പിക്കാം. മരിക്കാൻ നേരം സിൻവർ ലക്ഷപ്രഭുവായിരുന്നു. എട്ട് ലക്ഷത്തിലധികം രൂപയുടെ വിനിമയ മൂല്യമുള്ള 40,000 ഷേക്കൽ കയ്യിലുണ്ടായിരുന്നത്രേ !

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും