കൊല്‍ക്കത്തയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് സുഭാഷിഷ് ചക്രവര്‍ത്തി ജനിച്ചത്.
കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ വലിയൊരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ അയാള്‍ക്ക് ജോലി ലഭിച്ചു.
1981 ല്‍ ബിസിനസ്സ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കമ്പനി അയാളെ ബാംഗ്ലൂരിലേക്കയച്ചു. പിന്നീട് ഈ ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു കെമിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ആരംഭിച്ചു.
തപാല്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ കാരണം ഈ കമ്പനി നിര്‍ത്തേണ്ടിവന്നു. തപാല്‍ സേവനത്തിലെ പ്രശ്നങ്ങളും പോരായ്മകളും മനസ്സിലാക്കിയ സുഭാഷിഷ് അതിനൊരു പരിഹാരമായി 1990 ല്‍ ഒരു കൊറിയര്‍ കമ്പനി സ്ഥാപിക്കാന്‍ തീരുമാനിച്ചു.
ഒരു കമ്പനി പൂട്ടേണ്ടിവന്നതിന്റെ സാമ്പത്തിക നഷ്ടം സുഭാഷിഷിനെ വല്ലാതെ ബാധിച്ചിരുന്നു. പിന്നീട് തന്റെ അമ്മയുടെ സ്വര്‍ണ്ണം വിറ്റുകിട്ടിയ 20,000 രൂപയുമായി, ഒരു കൊറിയര്‍ കമ്പനിക്ക് തുടക്കമിട്ടു.
ഡെസ്ക് ടു ഡെസ്ക് കൊറിയര്‍ ആന്റ് കാര്‍ഗോ അഥവാ DTDC. തുടങ്ങിയ പിറ്റേ വര്‍ഷം തന്നെ DTDC ഫ്രാഞ്ചൈസി മോഡല്‍ ആരംഭിച്ചു.
2006 ലെത്തിയപ്പോഴേക്കും രാജ്യത്തുടനീളം 3700 ഫ്രാഞ്ചൈസികളും 125 കോടി വിറ്റുവരവുമുള്ള സ്ഥാപനമായി DTDC മാറി.. വെറും 20,000 രൂപയ്ക്ക് ആരംഭം കുറിച്ച DTDC ഇന്ന് കോടികളുടെ വിറ്റുവരവുളള കമ്പനിയായി മാറിക്കിഴിഞ്ഞു.
ഒരു പുതിയ ആശയം നടപ്പിലാക്കുമ്പോള്‍ ഓരോ കാലടികളിലും പ്രതിബന്ധങ്ങളാണ് കാത്തിരിക്കുന്നത്. ആ പ്രതിബന്ധങ്ങളെയെല്ലാം തകര്‍ത്തറിഞ്ഞ് മുന്നോട്ട് പോകാനുളള ഊര്‍ജ്ജം സ്വയമേവ ആര്ജ്ജച്ചെടുക്കുന്നവരെ നാം ഇങ്ങനെയാണ് വിശേഷിപ്പിക്കുക.. സ്വന്തം പാത സ്വയം വെട്ടിത്തെളിച്ച് വിജയത്തിലേക്ക് നടന്നുകയറുന്നവര്‍ എന്ന്..
– ശുഭദിനം.




