ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം: പാസ്റ്റർ ജോമോൻ ജോസഫ് പ്രസിഡന്റ്, പാസ്റ്റർ സജി എം.പി. സെക്രട്ടറി

ഇരിട്ടി :ഇരിട്ടി പാസ്റ്റഴ്സ് ഫെലോഷിപ്പിന് ഇന്ന് കൂടിയ ജനറൽ ബോഡിയിൽ വരുന്ന രണ്ട് വർഷം ഫെല്ലോഷിപ്പിനെ നയിക്കുവാൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഇരിട്ടി മേഖലയിലെ വിവിധ സഘടനകളുടെ 60ൽ അധികം പാസ്റ്റർമാർ ചേരുന്നതാണ് ഐ റ്റി പി എഫ്. ഇരിട്ടി ഇമ്മാനുവൽ മിഷൻ ചർച്ചിൽ നടന്ന ജനറൽ ബോഡി യോഗത്തിന് മുൻ പ്രസിഡന്റ് പാസ്റ്റർ കെ വി മാത്യൂ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ശശി ജോസഫ് തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

പ്രസിഡന്റ്: പാസ്റ്റർ ജോമോൻ ജോസഫ് (ശാരോൻ ഫെല്ലോഷിപ്പ്), വൈസ് പ്രസിഡണ്ടുമാർ: പാസ്റ്റർ ശശി ജോസഫ് (ഏജി), പാസ്റ്റർ എൽദോ കെ തോമസ് (ഇൻസൈറ്റ് മിഷൻ), സെക്രട്ടറി: പാസ്റ്റർ സജി എം പി (ഏജി), ജോയിൻ സെക്രട്ടറി: പാസ്റ്റർ മാത്യൂ ജോൺ (ഏജി), ട്രഷറർ: പാസ്റ്റർ സാംകുട്ടി കൊഴമല (ഐപിസി), ജോയിൻ ട്രഷറർ: പാസ്റ്റർ ഷാജി ജോർജ് (പിറ്റിസി), രക്ഷാധികാരി: പാസ്റ്റർ കെ വി മാത്യൂ (ചർച്ച് ഓഫ് ഗോഡ്) കൂടാതെ നാല് മെമ്പർമാർ അടങ്ങുന്നതാണ് കമ്മറ്റി.

വരും ദിവസങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തപെടും.