ഷിബു നെടുവേലിയെ പുറത്താക്കിയ വൽസൻ എബ്രഹാമിൻ്റെ തീരുമാനം ജനറൽ കൗൺസിൽ അംഗീകരിച്ചില്ല; അദ്ദേഹത്തെ സ്റ്റേറ്റ് കൗൺസിൽ തിരിച്ചെടുത്തു

അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ

ഐ.പി.സി കേരളാ സ്റ്റേറ്റിൻ്റെ കിഴിലുള്ള സെൻ്റർ, ഏരിയാ പ്രവർത്തനങ്ങളെ പഠനവിധേയമാക്കുന്നത് സ്വാഗതാർഹം. ഒക്ട്രോബർ 8 ന് കൂടിയ ഐ പി.സി സ്റ്റേറ്റ് കൗൺസിലും പ്രസ് ബിറ്ററിയും

കേരളാ സ്റ്റേറ്റിലെ സെക്രട്ടറിയായിരുന്ന പാസ്റ്റർ ഷിബു നെടുവേലിയ്ക്ക് ക്രിഡൻഷ്യൽ തിരിച്ചു നൾകുവാൻ എടുത്ത തിരുമാനം സോഷ്യൽ മീഡിയകളിലൂടെ പരക്കെ സ്വാഗതം ചെയ്യപ്പെടുകയുണ്ടായി. ഇദ്ദേഹത്തെ സസ്പെൻ്റ് ചെയ്തത് നിയമവിരുദ്ധമായിരുന്നു. ജനറൽ പ്രസിഡൻ്റിൻ്റെ പ്രസ്തുത തിരുമാനം ഒരു മാസത്തിനുള്ളിൽ ജനറൽ കൗൺസിൽ അംഗികരിക്കാതെയിരുന്നപ്പോൾ തന്നെ കാലഹരണപ്പെട്ടിരുന്നു.

പക്ഷെ ഇങ്ങനെയുള്ള സെൻ്ററുകളെ വിഭജിക്കുന്നതിന് നിലവിലുള്ള സെൻ്റർ പാസ്റ്റർന്മാരുടെയും സഭകളുടെയും സഹകരണവും പിൻബലവും അനിവാര്യമാണ്. കൂടാതെ മുൻകാലങ്ങളിൽ സെൻ്ററായി അറിയപ്പെടുകയും വർഷങ്ങൾ കൊണ്ട് ക്ഷയിച്ച് ഒരു ഏരിയാ ആയി തീരുകയും ചെയ്ത സെൻ്ററുകളും ഉണ്ട്. ഈ അപ്രിയ സത്യം പുറത്തുവരുന്നതിനും ഈ സെൻ്ററുകളെ വേണ്ടി വന്നാൽ റീപ്രമോട്ട് ചെയ്യുന്നതിനും കഴിയും.

എങ്കിലും വളരെ താമസിച്ചെങ്കിലും ശരിയായ ഒരു തിരുമാനം എടുക്കുവാൻ കേരളാ സ്റ്റേറ്റ് കൗൺസിലും എക്സിക്യൂട്ടിവും മുമ്പോട്ട് വന്നത് സ്വാഗതാർഹമാണ്. അതുപ്പോലെ തന്നെ കേരളാ സ്റ്റേറ്റിന് കിഴിലുള്ള സെൻ്ററുകളെയും ഏരിയകളെയും പഠനവിധേയമാക്കുന്നത് ഈ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്ക് ഗുണകരമാണ്. അംഗബലം കൊണ്ട് ഒന്നാം റാങ്കിൽ നിൽക്കുന്ന പല സെൻ്ററുകളും വിഭജിച്ച് പുതിയ ഏരിയകളോ സെൻറുകളോ ഉണ്ടാക്കുവാൻ ഈ പഠന റിപ്പോർട്ട് ഉപകാര പ്രദമാകും.

കൂടാതെ ഏരിയയായി അറിയപ്പെടുന്നുവെങ്കിലും ഭരണഘടന പ്രകാരം ഒരു സെൻ്റർ ആയി പ്രമോഷൻ ലഭിക്കപ്പെടേണ്ട പല ഏരിയാ പ്രവർത്തനങ്ങളുമുണ്ട്. ഇവർക്ക് ഇത് പ്രോത്സാഹനവുമാകും. കൂടാതെ ഏരിയാ എന്ന നിലയിൽ വർഷങ്ങളായി നിലനിൽക്കുന്നുവെങ്കിലും യാതൊരു പ്രവർത്തന പുരോഗതിയും ഇല്ലാത്തവയെ പ്രോത്സാഹിപ്പിക്കുവാനും ഇതുകൊണ്ട് സാധ്യമാകും. ആയതിനാൽ ഈ ഭരണസമിതിയുടെ കാലയളവിൽ തന്നെ പഠനസമിതി റിപ്പോർട്ട് പുറത്തുവരുവാൻ പ്രസ്തുത സമിതി ഉത്സാഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.