ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്. രണ്ടു റൗണ്ട് പൂർത്തിയായപ്പോള്‍ ബിജെപി 46 സീറ്റിലും കോണ്‍ഗ്രസ് 37 സീറ്റിലും മറ്റുള്ളവർ ഏഴു സീറ്റിലും മുന്നിലാണ്.
വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലായിരുന്നു. കേവല ഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടത്. ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റിലും മുന്നിലെത്താനായില്ല. ലീഡു നില മാറി മറിഞ്ഞതോടെ എഐസിസി ആസ്ഥാനത്തെ ആഘോഷ പരിപാടികള്‍ നിർത്തിവച്ചിരിക്കുകയാണ്.
കോണ്‍ഗ്രസിനായി ജുലാന മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടും ജെജെപിയുടെ ദുഷ്യന്ത് സിംഗ് ചൗട്ടാലയും ദിഗ്‌വിജയ് സിംഗ് ചൗട്ടാലയും പിന്നിലാണ്.



