തിരുവനന്തപുരം: ഓൾ ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ഡോ. പാപ്പി മത്തായി തിരുവനന്തപുരത്ത് പ്രസംഗിക്കുന്നു.
ഒക്ടോബർ 10 -നു രാവിലെ10 മണിമുതൽ 2 വരെ എസ്.പി. ഗ്രാൻറ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശുശൂഷകന്മാരുടെ യോഗത്തിലാണ് അദേഹം പ്രസംഗിക്കുന്നത്. സിറ്റി റിവൈവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യോഗത്തിന് പാസ്റ്റർ വി.റ്റി. മാത്യു നേതൃത്വം നൽകും.
പാസ്റ്റർ ബൈജു പാപ്പച്ചൻ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. പാസ്റ്റർ ബിൽ ബ്രൈറ്റാണ് കോ-ഓഡിനേറ്റർ. പാസ്റ്റേഴ്സ്, ലീഡേഴ്സ് , സുവിശേഷ വേലക്ക് താല്പര്യമുള്ളവർ തുടങ്ങിയവർക്ക് ഈ യോഗത്തിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് -8895255199, 9961384682




