പുൽപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഗാന്ധി ജയന്തി ദിനത്തിൽ നെയിം ബോർഡുകളും റോഡുകളും ശുചീകരിച്ചു

പുൽപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ നേതൃത്വത്തിൽ പുൽപ്പള്ളി -ബത്തേരി റോഡിലുള്ള സൈൻ ബോർഡുകളും, താഴെയങ്ങാടി മുതൽ മീനം കൊല്ലി വരെയുള്ള റോഡുകളും വൃത്തിയാക്കി. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.

മെംബർ ഉഷ ടീച്ചർ ആശംസ നേർന്നു കൊണ്ട് സംസാരിച്ചു. പാസ്റ്റർ അനീഷ് എം ഐപ്പും, സഭാകമ്മറ്റിയും, CA കമ്മറ്റിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.