ഗോസ്പൽ ഇൻ ആക്ഷൻ, ഫെലോഷിപ്പ് ഇന്ത്യാ 43മത് ജനറൽ കൺവൻഷനും മിഷണറി സമ്മേളനവും പെരുമ്പാവൂർ – വൈ.എം.സി.എ. ഓഡിറ്റോറിയത്തിൽ വെച്ച് സെപ്റ്റം. 30, ഒക്ടോ. 1, 2 തിയതികളിൽ നടത്തപ്പെടുന്നു.
സെപ്റ്റം. 30 ന് 6 പി എം ന് ഡയറക്ടർ പാസ്റ്റർ പി.ഓ. ഏലിയാസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാസ്റ്റർ നൂറുദിൻ മുല്ല (ബാംഗ്ലൂർ) ദൈവചനം പ്രസംഗിക്കുന്നു. പ്രസ്തുത സമ്മേളനത്തിൽ ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പ് വൈസ്-പ്രസിഡൻ്റ് അഡ്വ: ജോൺസൺ പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കുന്നു.
ഒക്ടോ: 1, 2 തിയതികളിൽ നടത്തപ്പെടുന്ന സുവിശേഷ യോഗങ്ങളിൽ പാസ്റ്റർ നൂറുദിൻ മുല്ല, പാസ്റ്റർ എം.എ തോമസ്, ഗോസ്പൽ ഇൻ ആക്ഷൻ പ്രസിഡൻറ് പാസ്റ്റർ ബേബി വി കുര്യാക്കോസ്, പാസ്റ്റർ പി.ഡി ദാസ് (ജനറൽ സെക്രട്ടറി), പാസ്റ്റർ സുരേഷ് കീഴൂർ തുടങ്ങിയവർ ദൈവവചനം പ്രസംഗിക്കുന്നു.
പകൽ നടത്തപ്പെടുന്ന മിഷണറി മിറ്റിംഗുകളിൽ പാസ്റ്റർ ഏ.വി ജോസ്, ഇവാ: പിജെ ജോൺ, പാസ്റ്റർ നിബു ജേക്കബ്ബ്, ഇവാ: തോമസ് ദാനിയേൽ, ഇവാ: സുരേഷ് ബാബു, അഡ്വ: ജോൺസൺ പള്ളിക്കുന്നേൽ തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സുകൾ എടുക്കുന്നു.
രണ്ടാം തിയതി വൈകിട്ട് നടക്കുന്ന 43 മത് സ്ത്രോത്ര ശുശ്രൂഷ പാസ്റ്റർ ബേബി വി. കുര്യാക്കോസ് നിർവ്വഹിക്കുന്നു. പാസ്റ്റർ സുരേഷ് കീഴൂർ അദ്ധ്യക്ഷത വഹിക്കുന്നു. അന്നേ ദിവസം പകൽ നടത്തപ്പെടുന്ന കർത്തൃമേശയിൽ പാസ്റ്റർ പി.ഡി. ദാസ് ദൈവവചനം ശുശ്രൂഷിക്കുന്നു.
സംഗീത ശുശ്രൂഷകളിൽ ഗായകർ ലോഡ്സൺ ആൻ്റണി, ഇമ്മാനുവേൽ കെ.ബി, ഡാനിയേൽ ദാസ് എന്നീവർ എന്നീവർ ഗാനങ്ങൾ ആലപിക്കുന്നു. മിഷണറിന്മാരുടെ അനുഭവ സാക്ഷ്യങ്ങളും ഉണ്ടായിരിക്കും. പ്രസ്തുത മിറ്റിംഗുകളിൽ പാസ്റ്റർ സജിമോൻ സി.ഡി, പാസ്റ്റർ ജോയി യെഹസ്കിയേൽ, ബ്രദർ സുരേഷ് അറക്കപ്പടി, പാസ്റ്റർ സൈമൺ കെ.സി എന്നീവർ നേതൃത്വം നൽകുന്നു.




