ജറുസലേം: ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ നിരവധി ആളുകള്‍ തീർച്ചയായും ജീവിച്ചിരിപ്പുണ്ടെന്നും എല്ലാ തടവുകാരെയും മോചിപ്പിക്കുന്നതുവരെ യുദ്ധം നിർത്തുന്നത് അംഗീകരിക്കാൻ ഇസ്രയേലിന് കഴിയില്ലെന്നും ഇസ്രയേല്‍ ഉന്നത ഉദ്യോഗസ്ഥൻ.
പത്ത് പേർ ഉറപ്പായും ജീവിച്ചിരിപ്പുണ്ട്, ഈ വിഷയത്തില്‍ പരസ്യമായി സംസാരിക്കാൻ തനിക്ക് അധികാരമില്ലാത്തതിനാല്‍ തന്റെ പേര് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് അവരെ അവിടെ ഉപേക്ഷിക്കാൻ കഴിയില്ല, അവർ മരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ ഏഴിന് ഹമാസ് 251 ആളുകളെയാണ് ബന്ദികളാക്കിയത്. അവരില്‍ 116 പേർ ഗാസയില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നാണ് ഇസ്രായേല്‍ വിശ്വസിക്കുന്നത്. 41 പേർ മരിച്ചുവെന്ന് സൈന്യം പറഞ്ഞിരുന്നു.
നേരത്തെ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മൂന്ന് ഘട്ട നിർദ്ദേശം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം അവതരിപ്പിച്ചിരുന്നു, അതില്‍ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്നതും ഉള്‍പ്പെടുന്നു.
ആദ്യ ഘട്ടത്തില്‍ ആറാഴ്ച നീണ്ടുനില്‍ക്കുന്ന പൂർണവും സമ്ബൂർണവുമായ വെടിനിർത്തല്‍ ആണ് ഉള്‍പ്പെടുന്നത്. ഇസ്രായേല്‍ സൈന്യം ഗാസയിലെ എല്ലാ ജനവാസ മേഖലകളില്‍ നിന്നും പിൻവാങ്ങണമെന്നും ബൈഡൻ പറഞ്ഞു.




