ഡോ. ബാബു തോമസ് ഇൻ്റർനാഷണൽ ലീഡേഴ്സ് കോൺഫ്രൻസിൽ പങ്കെടുക്കാൻ ദക്ഷിണ കൊറിയയിലേക്ക്

ന്യൂയോർക്ക് ഹെബ്രോൻ ഐ.പി.സി ചർച്ച് ശുശ്രൂഷകൻ ഡോ. ബാബു തോമസ് ദക്ഷിണ കൊറിയയിലേക്ക് പോകുന്നു . കൊറിയയുടെ തലസ്ഥാനമായ സീയോളിൽ നടക്കുന്ന ഇൻ്റർനാഷണൽ ലീഡേഴ്സ് കോൺഫ്രൻസിൽ പങ്കെടുക്കാനാണ് പോകുന്നത്.

ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നു മുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. വലിയൊരു കൂട്ടം മിഷനറിമാരും സഭാ ശുശ്രൂഷകൻമാരും സുവിശേഷകന്മാരും ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്നറിയുന്നു. ഡോ. ജോമോൻ ജോർജും ഈ കോൺഫ്രൻസിൽ പങ്കെടുക്കും.

ഈ മാസം 29 ന് ഇവർ മടങ്ങിയെത്തും.