തൃശൂർ: കളർ ഫുള്ളാക്കുകയെന്നതാണ് ആഘോഷങ്ങളുടെ ഒരു നിറവ്.അത് ഏത് ഗണത്തിൽ പ്പെട്ടതാണെങ്കിലും. അതുകൊണ്ട് തന്നെ ആളും തരവും ഒരു പ്രശ്നമല്ല…ആഘോഷിക്കുക തന്നെ.

എന്നാൽ ചില വ്യക്തികളുടെആഘോഷങ്ങൾ വേറിട്ട് നിൽക്കും . ആതൃ ജനശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്യും. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ഓണമാഘോഷിച്ച് തൃശൂര്‍ ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യൻ. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ നേരിട്ടറിയാന്‍ എത്തിയതായിരുന്നു കലക്ടര്‍. പുലർച്ചെ 5 മണിക്ക് അഴീക്കോട് ഫിഷറീസ് ഹാർബറിൽ നിന്ന് ശ്രീ കൃഷ്ണ പ്രസാദം എന്ന വള്ളത്തിൽ 50 മത്സ്യത്തൊഴിലാളികളോടോപ്പം ഏകദേശം 12 നോട്ടിക്കൽ
മൈലോളം ഉൾക്കടൽ വരെ പോയി കലക്ടറും സംഘവും. അഞ്ചു മണിക്കൂറോളം തൊഴിലാളികളോടൊപ്പം കലക്ടർ വള്ളത്തിൽ ചെലവഴിച്ചു.

വള്ളത്തില്‍ കയറി കടലില്‍ മീന്‍ പിടിക്കാന്‍ പോകണമെന്ന ആഗ്രഹം കലക്ടർ പ്രകടിപ്പിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളും സമ്മതം മൂളുകയായിരുന്നു. അഴീക്കോട് അഴിമുഖത്ത് നിന്നും മീന്‍ പിടിക്കാന്‍ പോയ പ്രസാദം വള്ളത്തിലെ മത്സ്യത്തൊഴിലാളികളായ പ്രസാദ്, മോഹനന്, ദാസന് എന്നിവര്‍ക്കൊപ്പമാണ് കലക്ടര്‍ മത്സ്യബന്ധനത്തിനിറങ്ങിയത്. അവര്‍ക്കൊപ്പം വലവലിക്കുകയും ചെയ്തു.




