ഡല്‍ഹി: ക്രിസ്റ്റഫർ കൊളംബസിന് പകരം ഇന്ത്യൻ നാവികനാണ് അമേരിക്ക കണ്ടെത്തിയതെന്ന വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പാർമർ.
ചൊവ്വാഴ്ച ബർകത്തുല്ല യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കവെയാണ് പാർമറിന്റെ അവകാശവാദം. ചൈനയിലെ ബീജിങ് നഗരം രൂപകല്പന ചെയ്യാൻ ഇന്ത്യൻ വാസ്തുശില്പിയായ ബാല്‍ ബാഹു സഹായിച്ചുവെന്നും ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് ആദ്യം പ്രവചിച്ചത് ഋഗ്വേദമാണെന്നും ഇതേ വേദിയില്‍ മന്ത്രി അവകാശ വാദമുന്നയിച്ചു.
മധ്യപ്രദേശ് ഗവർണർ മംഗുഭായ് സി.പട്ടേലും മുഖ്യമന്ത്രി മോഹൻ യാദവും അദ്ദേഹം പ്രസ്താവന നടത്തുമ്ബോള്‍ വേദിയിലുണ്ടായിരുന്നു. എട്ടാം നൂറ്റാണ്ടില്‍ ഒരു ഇന്ത്യൻ നാവികൻ അമേരിക്കയില്‍ പോയി സാൻ ഡിയാഗോയില്‍ നിരവധി ക്ഷേത്രങ്ങള്‍ നിർമിച്ചുവെന്നും അവ ഇപ്പോഴും മ്യൂസിയങ്ങളിലും ലൈബ്രറികളിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും പാർമർ പറഞ്ഞു. വാസ്കോഡ ഗാമ ഒരു ഇന്ത്യൻ വ്യാപാരിയായ ചന്ദനെ പിന്തുടർന്നിരുന്നുവെന്നും എന്നാല്‍, ചരിത്രകാരന്മാർ ഇന്ത്യയിലേക്കുള്ള കടല്പാത കണ്ടെത്തിയത് വാസ്കോഡ ഗാമയാണെന്ന് വിദ്യാർഥികളെ തെറ്റായി പഠിപ്പിക്കുന്നുവെന്നും പാർമർ കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ റാണ് ഓഫ് കച്ചില്‍ നടന്ന പുരാവസ്തു ഗവേഷണങ്ങളില്‍ 5,500 വർഷം പഴക്കമുള്ള രണ്ട് വലിയ സ്റ്റേഡിയങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആധുനിക ഒളിമ്ബിക്സ് ആരംഭിക്കുന്നതിന് ആയിരക്കണക്കിന് വർഷങ്ങള്‍ക്ക് മുമ്ബ് നമ്മുടെ പൂർവികർക്ക് സ്പോർട്സിനെ കുറിച്ച് വിശദമായി അറിയാമായിരുന്നെന്നും വലിയ സ്റ്റേഡിയങ്ങള്‍ നിർമിച്ചിരുന്നുവെന്നത് ഇത് അർഥമാക്കുന്നതായും പാർമർ പറഞ്ഞു.




