ബത്തേരി: വയനാട്ടിലെ സുൽത്താൻ ബത്തേരി ടൗണിൽ ഇംഗ്ലീഷ് ആരാധന ആരംഭിച്ചു. ഷാർജ സിറ്റി അസംബ്ലീസ് ഓഫ് ചർച്ചിൻ്റെ മുൻ ശുശ്രൂഷകൻ പാസ്റ്റർ പി.എം രാജുവാണ് ആരാധനയ്ക്ക് നേതൃത്വം നൽകുന്നത്.
എല്ലാ ഞയറാഴ്ചയും വൈകുന്നേരം 4 മണി മുതൽ 5.30 വരെയാണ് ആരാധന സമയം. പഠനത്തിനും, ജോലിക്കും പട്ടണത്തിൽ വരുന്നവർക്കും , ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യമുള്ളവർക്കും ആരാധനയിൽ സംബന്ധിക്കാം.
ബത്തേരി ചുങ്കം ജംഗ്ഷനിലുള്ള ലൂദറൺ ചർച്ച് കോബൗണ്ടിലാണ് ആരാധന നടക്കുന്നത്.
താൽപര്യമുള്ളവർക്ക് പാസ്റ്റർ രാജുവുമായി ബന്ധപ്പെടാവുന്നതാണ്.
97 47 430 180




