ഇടുക്കി: മെഡിക്കൽ ഹെൽത്ത് കെയർ ചാരിറ്റബിൾ ട്രസ്റ്റ് ഇടുക്കി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ 50 വിധവ മാർക്ക് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു.
7-09-2024 ശനിയാഴ്ച് രാവിലെ 11 മണിക്ക് കട്ടപ്പന PWD റസ്റ്റ് ഹൌസിൽ മെഡിക്കൽ ഹെൽത്ത് കെയർ ചെയർമാൻ ശ്രീ സുരേഷ് പനക്കമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ ശ്രീമതി. ബീന ടോമി യോഗം ഉദ്ഘാടനം ചെയ്തു.
കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജോയ് വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ ഹെൽത്ത് കെയർ ചാരിറ്റബിൾ ട്രസ്റ്റ് ലീഗൽ അഡ്വൈസർ അഡ്വ. മോബിൻ മാത്യു വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ആശംസകൾ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർ പ്രശാന്ത് രാജു, ട്രസ്റ്റ് സ്റ്റേറ്റ് സെക്രട്ടറി സജീവൻ എ.കെ, താലൂക് പ്രസിഡന്റ് ഹാനോക്ക്, സെക്രട്ടറി രാജേഷ് കട്ടപ്പന, ട്രഷറർ സുബ്രഹ്മണ്യൻ, ജയ്സൺ ഇടുക്കി, ശശി നാരായണൻ, സജിലി ബിജു, പ്രമീള സുരേഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു




