പാസ്റ്റർ റ്റി കെ ബേബി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാമ്പാടി : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് പാമ്പാടി സഭയിലെ അംഗവുമായ കർത്തൃദാസൻ പാസ്റ്റർ റ്റി കെ ബേബി (ജോസഫ് കുരുവിള, 73 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷകൾ ജൂൺ 20 വ്യാഴാഴ്ച്ച രാവിലെ 9 മണി മുതൽ പാമ്പാടി എം ജി എം സ്കൂളിന് സമീപമുള്ള സിംഹസന പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തും അസംബ്ലിസ് ഓഫ് ഗോഡ് കോട്ടയം സെക്ഷൻ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമൂവേൽ സംസ്കാര ശുശ്രുഷ നിർവഹിക്കും. സംസ്കാരം പാമ്പാടി 9 ആം മൈലിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ വൈകിട്ട് 3 മണിക്ക് സംസ്കാരം നടത്തും