ദീപു ജോൺ, കോർഡിനേറ്റർ – യുഎഇ
ഖത്തർ: ദോഹ ഐ.പി.സി സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7ാം തീയതി മുതൽ 13ാം തീയതി വരെ ഏഴു ദിവസത്തെ ബൈബിൾ സ്റ്റഡിയും ഉപവാസ പ്രാർത്ഥനയും വൈകിട്ട് 7 മുതൽ 9:15 വരെ ദോഹ ഐ.പി.സി സഭാ ഹാളിൽ (IDCC- PC, Building no.2, Hall :2 ) വെച്ച് നടക്കും. പ്രസ്തുത യോഗങ്ങളിൽ പ്രഭാഷകൻ പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര) യുഗാന്ത്യത്തിലെ ജയാളികൾ
എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസുകൾ നയിക്കും. ബോവസ് രാജു, ഷാരൂൺ വർഗീസ്, ജീസൺ ജോർജ്ജ് എന്നിവരും ദോഹ ഐ.പി.സി ക്വയറും ചേർന്ന് സംഗീത ശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ പി.കെ ജോൺസൻ ശുശ്രുഷകൾക്ക് നേതൃത്വം വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് പാസ്.പി.കെ. ജോൺസൺ(പ്രസിഡൻ്റ്) +97466557797
ബ്ര. ബിനോ എം ബേബി (സെക്രട്ടറി) +97466878204




