റ്റി.പി.എം റാന്നി സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസുകൾ സെപ്റ്റംബർ 15 മുതൽ

–ദീപു ജോൺ, കോർഡിനേറ്റർ

റാന്നി: ദി പെന്തെക്കോസ്ത് മിഷൻ റാന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15 ഞായർ മുതൽ 17 ചൊവ്വ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ് അങ്ങാടി റ്റി.പി.എം ആരാധനാലയത്തിൽ നടക്കും.

15, 16, 17 തീയതികളിൽ വൈകിട്ട് 5.45 ന് സ്പെഷ്യൽ ബൈബിൾ ക്ലാസ്സും തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ യുവജന മീറ്റിംഗും ചൊവ്വാഴ്ച രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.