ഭയങ്കര ചൂട്; അതുകൊണ്ട് ആത്മഹത്യ ചെയ്യാൻ വന്നത് കുടയുമായി; വൈറലായ രസകരമായ വീഡിയോ…!!

ന്യൂഡല്‍ഹി: മധ്യവയസ്‌കന്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയതോടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. ട്രെയിന്‍ നിര്‍ത്തിയ ലോക്കോ പൈലറ്റ് ഇയാളെ തട്ടിയുണര്‍ത്തി ട്രാക്കില്‍നിന്ന് മാറ്റിയതിന് ശേഷമാണ് യാത്ര തുടര്‍ന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ട്രാക്കില്‍ ഒരാള്‍ കിടന്നുറങ്ങുന്നത് കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ശേഷം ലോക്കോപൈലറ്റ് ഇയാളുടെ അടുത്തേക്ക് നീങ്ങുന്നത് വീഡിയോയിലുണ്ട്. കുടചൂടി ട്രാക്കില്‍ കിടന്നുറങ്ങുന്ന മധ്യവയസ്‌കനെയാണ് അടുത്തെത്തിയപ്പോള്‍ കാണുന്നത്. ഇയാളെ തട്ടിവിളിച്ച് ട്രാക്കില്‍നിന്ന് മാറ്റിയതിന് ശേഷമാണ് ട്രയിന്‍ മുന്നോട്ടുനീങ്ങിയത്.

സംഭവത്തേക്കുറിച്ച് അന്വേഷിക്കണമെന്നും റെയില്‍വേയുടെ സുരക്ഷാ ചട്ടങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സമൂഹമാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെട്ടു.

അടുത്തിടെയാണ് ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കില്‍ വിവിധ തരത്തിലുള്ള വസ്തുക്കൾ കൊണ്ടുവെച്ച് വീഡിയോ ചിത്രീകരിച്ചതിന് യുട്യൂബര്‍ അറസ്റ്റിലായത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും ട്രെയിന്‍ സുരക്ഷയ്ക്ക് വിഘാതമുണ്ടാക്കുന്ന സംഭവങ്ങള്‍ അറിയിക്കണമെന്നും ആര്‍.പി.എഫ് വ്യക്തമാക്കിയിരുന്നു.