കോട്ടയം: എഴുത്തുകാരനും പ്രസിദ്ധ സുവിശേഷപ്രഭാഷകനുമായ റവ. പി. എബ്രഹാം(കാനം അച്ചൻ- 88) നിത്യതയിലേക്ക് ചേർക്കപ്പെട്ട വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. സംസ്കാരം പിന്നീട്. ഓർത്തഡോക്സ് സഭയിലെ പൗരോഹിത്യശുശ്രൂഷ ഉപേക്ഷിച്ച് പെന്തക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന കാനം അച്ചൻ ചർച്ച് ഓഫ് ഗോഡ് സഭയുടെ സുവിശേഷനാണ്.
നർമ്മം ചാലിച്ച പ്രഭാഷണങ്ങൾ ആരേയും ആകർഷിക്കുന്നതായിരുന്നു.
ചർച്ച് ഓഫ് ഗോഡ് മുഖപത്രമായ സുവിശേഷ നാദത്തിൻ്റെ മുഖ്യ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. ഭൗതീക ശരീരം ഭവനത്തിനടുത്തുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഭാര്യ ഏലിയാമ്മ, മക്കൾ: നിർമല, ബിജു , ജിജിമോൾ.




