വിൻസൻ്റ് മാസ്റ്റർ നിത്യതയിൽ; സംസ്കാരം ശനിയാഴ്ച

അസംബ്ലീസ് ഓഫ് ഗോഡ് നീലേശ്വരം സഭാംഗവും മലബാറിലെ ആദ്യകാല പെന്തകോസ്ത് വിശ്വാസികളിൽ ഒരാളുമായ എം വിൻസന്റ്(94) റിട്ടയേഡ് ഹെഡ്മാസ്റ്റർ ഇന്ന് അതിരാവിലെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷകൾ 24.08.2024 (ശനിയാഴ്ച) രാവിലെ 9 മണിക്ക് നീലേശ്വരം പടന്നക്കാട് തീർത്ഥം റസിഡൻഷ്യൽ ഏരിയായിൽ താമസിക്കുന്ന മകൻ ജസ്റ്റിന്റെ ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് രാജപുരം അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ പരേതയായ സോമാ വിൻസന്റ്.
മക്കൾ: ജസ്റ്റിൻ (ബിസിനസ്), ജാസ്മിൻ, വിൽമ, പാസ്റ്റർ സജിത്ത് വിൻസന്റ് (AG ചർച്ച് കൊണ്ടോട്ടി).

മരുമക്കൾ : ഓമന ജസ്റ്റിൻ, ഷാജി എം കെ,വർഗീസ് ജോർജ്, സീമ സജിത്ത്.
കൊച്ചുമക്കൾ : ആശിഷ് ജസ്റ്റിൻ, ഫിന്നി,ഫെബിൻ, ഫേബ, മെർലിൻ, ലാൻസ്.