ന്യൂയോർക്ക്: ന്യൂ ജേഴ്സി ക്രിസ്ത്യൻ അസംബ്ലി സഭാംഗമായ ചെങ്ങന്നൂർ പാണ്ടശ്ശേരിൽ നൈനാൻ തോമസ് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ന്യു ജേഴ്സി ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയിലെ (315 State സ്ട്രീറ്റ് Hackensack, NJ 07601) ശുശ്രുഷകൾക്ക് ശേഷം പരാമസിലുള്ള ജോർജ് വാഷിങ്ടൺ സെമിത്തേരിയിൽ.
മുൻ മന്ത്രി ലോനപ്പൻ നമ്പാടന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ച ശേഷം, ഖത്തർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ വാലുപറമ്പിൽ കുടുംബാംഗം ശോശാമ്മ നൈനാൻ. മക്കൾ ഡോ. സബിത ചാക്കോ(അറ്റ്ലാന്റാ), ഡോ. ക്രിസ്റ്റീന കോശി(ന്യുയോർക്ക്).മരുമക്കൾ: പാസ്റ്റർ കോളിൻസ് ചാക്കോ (അറ്റ്ലാന്റാ) ഡോ. ടോണി കോശി(ന്യുയോർക്ക്’).




