നെയ്പിഡോ: മ്യാൻമറിൽ ഇന്നലെ സൈന്യം നടത്തിയ മൂന്ന് വ്യത്യസ്ത വ്യോമാക്രമണങ്ങളിലായി 30 പേർ കൊല്ലപ്പെട്ടു. അമ്പതോളം പേർക്ക് പരിക്കേറ്റു.
ഷാൻ, റാഖൈൻ സംസ്ഥാനങ്ങളിലായിരുന്നു ആക്രമണങ്ങൾ. വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളാണ് ലക്ഷ്യമിട്ടത്. 2021ലെ പട്ടാള അട്ടിമറിയെ തുടർന്നുണ്ടായ ആഭ്യന്തര സംഘർഷം മ്യാൻമറിൽ തുടരുകയാണ്.




