ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് ചരിത്രവിഭാഗം, ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ചുള്ള പുസ്തക ശ്രേണിയിലെ രണ്ടാം പുസ്തകം ,ഡോ : എം പി മേരിക്കുട്ടിയുടെ പി എച്ച് ഡി തീസിസിന്റെ ഗ്രന്ഥരൂപമായ ‘കൊച്ചിൻ റോയൽറ്റി: കൾച്ചർ പാറ്റ്രണേജ് ആൻഡ് ഹെറിറ്റേജ്’, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി മുൻ പ്രൊഫ. പയസ് മലേക്കണ്ടത്തിൽ പ്രകാശനം ചെയ്തു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി റിട്ട. പ്രൊഫ. ഡോ. ഓമന റസ്സൽ പുസ്‌തകം ഏറ്റുവാങ്ങി.
നാം ഇന്നു കാണുന്ന കൊച്ചി എന്ന പ്രദേശം വിവിധ കാലഘട്ടങ്ങളിൽ വിവിധ വൈദേശിക സ്വദേശ ഭരണാധികാരികളുടെ കൈകളിലൂടെ മാറിമറിഞ്ഞതിന്റെ ചരിത്രം പ്രൊഫ. പയസ് മലേക്കണ്ടത്തിൽ വിശദീകരിച്ചു. കൊച്ചിയുടെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള വളർച്ചയെയും അതിൽ കൊച്ചി രാജകുടുംബത്തിന്റെ പങ്കാളിത്തത്തെയും വിശദമായി വിശകലനം ചെയ്യുന്ന മനോഹരമായ ഒരു ഗ്രന്ഥമാണ് ഇതെന്ന് അദ്ദേഹം നിരീക്ഷിച്ചു.
യു സി കോളേജിൽ നടന്ന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മിനി ആലിസ്, പ്രൊഫ. ഓമന ജെ. ഡോ. ജെനി പീറ്റർ, ഡോ. ട്വിൻസി വർഗീസ്, പ്രൊഫ.
എം. പി. മേരിക്കുട്ടി, ഡോ. സുജി കെ. വി. എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന സെമിനാറിൽ പ്രൊഫ . പയസ് മലേക്കണ്ടത്തിൽ, അജയ് ജോയ്, റീമ എം എസ്, നിജി കെ എ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.




