ഐപിസി കൊട്ടാരക്കര മേഖല കൺവൻഷൻ ജനുവരി 1 മുതൽ 5 വരെ; വിവിധ കമ്മറ്റികൾ രൂപീകരിച്ചു

കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല 64-ാമത് കൺവൻഷൻ്റെ സബ് കമ്മറ്റികൾ രൂപീകരിച്ച്കൊണ്ട് ഒരുക്കങ്ങൾ ആരംഭിച്ചു.
2025 ജനുവരി1 ബുധൻ മുതൽ 5 ഞായർ വരെ കൊട്ടാരക്കര പുലമൺ ബേർശേബ മേഖല കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. മേഖല പ്രസിഡൻ്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം, ബൈബിൾ ക്ലാസ്, ഉപവാസ പ്രാർത്ഥനകൾ, ഉണവ്വ് യോഗങ്ങൾ, ശുശ്രൂഷക സമ്മേളനം പുത്രിക സംഘടനകളുടെ വാർഷികം യോഗങ്ങൾ എന്നിവ വിവിധ സെക്ഷനുകളിൽ നടക്കും.

ഞായറാഴ്ച തിരുമേശ ശുശ്രൂഷയോടും സംയുക്ത ആരാധയോടും കൂടെ കൺവൻഷൻ സമാപിക്കും. മേഖല കൺവൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും.

പാസ്റ്റർ ബെഞ്ചമിൻ വർഗീസ് (പ്രസിഡൻ്റ്), പാസ്റ്റർ സാം ജോർജ്ജ് (വർക്കിങ്ങ് പ്രസിഡൻ്റ്), പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ കുഞ്ഞുമോൻ വർഗീസ്, പാസ്റ്റർ എ.ഒ. തോമസുകുട്ടി, പാസ്റ്റർ കുഞ്ഞപ്പൻ സി. വർഗീസ് എന്നിവർ വൈസ് പ്രസിഡൻ്റ് മാരായും , ജോർജ്ജ് (സെക്രട്ടറി), പി.എം ഫിലിപ്പ് ( ട്രഷറാർ), പാസ്റ്റർ ഷിബു ജോർജ്ജ്, ഫിന്നി പി മാത്യു എന്നിവർ ജോയിൻ്റ് സെക്രട്ടറിമാരായും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കൺവൻഷൻ്റെ അനുഗ്രഹത്തിനായി വിവിധ സബ് കമ്മറ്റികളെ തിരഞ്ഞെടുത്തു.
പ്രയർ പാസ്റ്റർ തങ്കച്ചൻ ജോർജ്ജ്, ഫിനാൻസ് ബ്രദർ പി.എം ഫിലിപ്പ്, ജോയിൻ്റ് കൺവീനർ ബ്രദർ റോയി അലക്സ്, പബ്ലിസിറ്റി പാസ്റ്റർ ബോബൻ ക്ലീറ്റസ് ,പന്തൽ ബ്രദർ ഗീവർഗീസ്, ഫുഡ് ബ്രദർ റോബിൻ RR, ലെറ്റ് ആൻ്റ്‌ സൗണ്ട് ബ്രദർ സാംസൺ പാളക്കോണം, വോളൻ്റി യേഴ്സ് പാസ്റ്റർ മനു, വിജിലൻസ് പാസ്റ്റർ ബിജു പനംതോപ്പ്, അക്കോമഡേഷൻ പാസ്റ്റർ വി.റ്റി ജയിംസ്, സീറ്റിങ്ങ് അറേഞ്ച്മെൻ്റ്സ് പാസ്റ്റർ ജി. തോമസുകുട്ടി, ലോഡ്സപ്പർ പാസ്റ്റർ.വിത്സൺ പി എബ്രഹാം, മ്യൂസിക്ക് ബ്രദർ കൊച്ചുമോൻ കൊട്ടാരക്കര, സോങ്ങ് ബുക്ക് ബ്രദർ ജോജി കൃപ, മീഡിയ പാസ്റ്റർ ബിജുമോൻ കിളിവയൽ, സേഫ്റ്റി ആൻ്റ് ലീഗൽ ഇവാ. ഷിബിൻ ജി ശാമുവേൽ
ഐ.പി. സി യുടെ ആദ്യത്തെ മേഖലയാണ് കൊട്ടാരക്കര മേഖല പ്രവർത്തനങ്ങളിലും സംഘടനാ മികവിലും ഏറെ ശ്രദ്ധേയമാണ് കെ.പി.സി യുടെ കൊട്ടാരക്കര മേഖല കൺവൻഷൻ അനുഗ്രഹ പ്രദമാക്കുവാൻ ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

വാർത്ത: പാസ്റ്റർ ബോബൻ ക്ലീറ്റസ് (പബ്ലിസിറ്റി കൺവീനർ)