‘എനിക്ക് ഹൈദരാബാദിൽ ജോലിയാണ്. രണ്ട് മാസമേ ആയിട്ടുള്ളു പോയിട്ട്. അതിന് മുമ്പ് ഞങ്ങൾ തന്നെയാണ് അച്ഛനൊപ്പം കടയിൽ നിന്നിരുന്നത്. അച്ഛൻ ഭക്ഷണം ഉണ്ടാക്കിയും എച്ചിൽപാത്രം കഴുകിയും ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതും.
ഞാൻ ജോലിക്ക് പോയത് തന്നെ അച്ഛനെ നോക്കാനാണ്. അച്ഛന് ഒരു ദിവസമെങ്കിലും കടപൂട്ടി സമാധാനത്തോടെ വീട്ടിലിരിക്കാനാകണം എന്നാണ് ഞാൻ ചിന്തിച്ചത്.
ഇനിയിപ്പോൾ എന്തിനാണ്, ആർക്ക് വേണ്ടിയാണ് ഞാൻ ജോലിക്ക് പോകേണ്ടത്. ഇങ്ങനെ ഒരു മരണം അച്ഛൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല. അതിനിടെ ഇവിടെ മരിച്ചുവീണാലും പിന്നോട്ടില്ല.’
ചേരാനല്ലൂരില്‍ പതിനേഴുകാരന് ഓടിച്ച കാര്‍ ഇടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ മക്കള്‍ ഭദ്ര കീര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു.




