കുവൈറ്റ് ദുരന്തം; അവർ സുഖം പ്രാപിച്ച് വരുന്നു, ജീവിതത്തിലേക്ക്

ന്യൂഡൽഹി : കുവൈത്ത് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന് കുവൈറ്റ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളിൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളത്.  ഇവർ ആരുടെയും നില ഗുരുതരമല്ല. ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്.  അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ചികിത്സയിൽ കഴിയുന്നത്. മൊത്തം 31 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്. 

ഇതിനിടെ, കുവൈത്ത് ദുരന്തത്തില്‍ മരിച്ച മലയാളികളില്‍ 4 പേരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ 12 പേര്‍ക്കാണ് ജന്മനാട് വിട നല്‍കിയത്. കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ആകെ 50 പേരുടെ ജീവനാണ് നഷ്ടമായത്. ചില മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാൽ അവ തിരിച്ചറിയാൻ പോലും കഴിയാത്ത വിധമാണ്.ഇത്തരത്തിലുള്ള മൃതശരീരങ്ങൾ ഫോറൻസിക് പരിശോധനകൾ കാത്ത് കിടക്കുകയാണ്. വെള്ളിയാഴ്ച, ഇന്ത്യൻ വ്യോമസേനയുടെ വിമാനം മൃതദേഹങ്ങൾ ഇന്ത്യയിലെത്തിച്ചു . ഇരകളിൽ എൻജിനീയർമാർ, ഡ്രൈവർമാർ, സൂപ്പർവൈസർമാർ, മറ്റ് പ്രൊഫഷണലുകൾ എന്നിവരും ഉൾപ്പെടുന്നു.

കുവൈത്തിൽ ചികിത്സയിലുള്ള മലയാളികളിൽ അൽ ജാബർ ആശുപത്രി ഐസിയു- വിലുള്ളത് സുരേഷ് കുമാറാണ്.

നളിനാക്ഷൻ ,
സബീർ പണിക്കശേരി അമീർ ,
അലക്സ് ജേക്കബ് വണ്ടാനത്തുവയലിൽ ,
ജോയൽ ചക്കാലയിൽ,
തോമസ് ചാക്കോ ജോസഫ് ,
അനന്ദു വിക്രമൻ ,
അനിൽ കുമാർ കൃഷ്ണസദനം,റോജൻ മടയിൽ ,
ഫൈസൽ മുഹമ്മദ് ,
ഗോപു പുതുക്കേരിൽ ,
റെജി ഐസക്ക് ,
അനിൽ മത്തായി ,
ശരത് മേപ്പറമ്പിൽ. ഇവരെല്ലാം കുവൈറ്റിലെ ആശുപത്രി വാർഡുകളിലാണ് ചികിത്സയിൽ ഉള്ളത്.

കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ്,വിളച്ചിക്കാല സ്വദേശി ലൂക്കോസ്,പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരൻ,കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാർ എന്നീ നാല് പേരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്ക്കരിക്കും.
======