പാസ്റ്റർ ലാലു ആർ. പോളിന്റെ ഭാര്യ സജിനി ലാലു നിത്യതയിൽ; സംസ്കാരം നാളെ

ചേർത്തല: അർത്തുങ്കൽ ശാരോൻ ഫെലോഷിപ്പ് സഭാശുശ്രൂഷകൻ പാസ്റ്റർ ലാലു ആർ. പോളിന്റെ ഭാര്യ സജിനി ലാലു(45)നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഒക്ടോബർ 22 രാവിലെ 8 ന് വീട്ടിലും പിന്നീട് അർത്തുങ്കൽ ലാൽ കോയിപ്പറമ്പിൽ സ്മാരക ആഡിറ്റോറിയത്തിലെ പ്രാർത്ഥനകൾക്കും പൊതുദർശനത്തിനും ശേഷം ഉച്ചയ്ക്ക് 1.30 ന് ആലപ്പുഴ വലിയചുടുകാട് പെന്തെക്കോസ്ത് സെമിത്തേരിയിൽ. ഏകമകൾ ഹെഫ്സീബാ ലാലു.

ശാരോൻ ഫെല്ലോഷിപ്പ് ആലപ്പുഴ സെന്റർ സംസ്കാരശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും.