ജെയിംസ് സാമുവേലിന്റെ ശവസംസ്ക്കാരം ശനിയാഴ്ച

–ഷാജി വെണ്ണിക്കുളം

അറ്റ്‌ലാന്റാ: ഒക്ടോബർ 19 നു കർത്താവിൽ നിദ്രപ്രാപിച്ച കാൽവറി അസ്സംബ്ലി സഭാംഗം ജെയിംസ് സാമുവേൽ (49) ന്റെ പൊതുദർശനം ഒക്ടോബർ 23 നു 6 മുതൽ 8:30  വരെ  കാൽവറി അസ്സംബ്ലിആഡിറ്റോറിയത്തിൽ ആരംഭിക്കും.

ശവസംസ്കാരശുശ്രൂഷകൾ  24നു (ശനി) രാവിലെ ഒൻപതു മണിക്കു ആരംഭിച്ചു 12:45 ന് Broadlawn memorial സെമിത്തേരിയിൽ (5479 New Bethany Rd, Buford, GA 30518) സംസ്‌കരിക്കും.

നോർത്ത് ഈസ്റ്റ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം നേഴ്സ് ആയിരുന്നു ഭാര്യ ഷീബ. കുമ്പനാട് മുളങ്കുഴി കുടുംബാംഗമാണ്. മക്കൾ: നെയ്തൻ, ഈഥൻ, ജോനാഥൻ.

ദീർഘകാലം തമിഴ്‌നാട്ടിൽ ചർച്ച് ഓഫ് ഗോഡ്, അസംബ്ലിസ്ഓഫ് ഗോഡ്, ഐ.പി.സി എന്നീ സഭകൾക്ക് നേതൃത്വംനൽകിയിട്ടുള്ള പാസ്റ്റർ എം.എസ്.  ജോസഫിന്റെ കൊച്ചുമകനും; പാസ്റ്റർ സാമുവേൽ ജോസഫ് അന്നമ്മ ദമ്പതികളുടെ മകനുമാണ് പരേതൻ.