ബംഗളൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു മലയാളികള് ഉള്പ്പെടെ നാലുപേർ മരിച്ചു.
യാത്രക്കാരായ ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ഡ്രൈവർ മൈസൂരു സ്വദേശി സുനില് എന്നിവരും ബസിലെ ക്ലീനറായ മറ്റൊരാളുമാണ് മരിച്ചത്.
മൈസൂരുവിന് സമീപം ഹുൻസൂർ പെരിയപട്ടണയില് ഇന്ന് പുലർച്ചെ 3.45-ഓടെയായിരുന്നു അപകടമുണ്ടായത്. കോഴിക്കോട് നിന്ന് പോയ കാവേരി എന്ന സ്ലീപ്പർ ബസ് എതിർദിശയില് വന്ന ചരക്കുലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 14 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
അതേസമയം മരിച്ചതെല്ലാം ഡ്രൈവർ കാബിനില് ഉണ്ടായിരുന്നവരാണെന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങള് പെരിയപട്ടണ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റവരെ ഹുൻസൂരിലേക്കും മൈസൂരുവിലെയും വിവിധ ആശുപത്രികളില് പ്രവേശിപ്പിച്ചു.




